TRENDING:

Allu Arjun| ചലിക്കുന്ന കൊട്ടാരം! പുഷ്പ നായകൻ അല്ലു അർജുന്റെ കാരവാൻ വിശേഷങ്ങൾ

Last Updated:
അല്ലു അർജുൻ നായകനായ 'പുഷ്പ' മികച്ച വിജയം നേടി മുന്നേറുകയാണ്. ബോളിവുഡിലും മികച്ച വിജയമാണ് ചിത്രത്തിന്. ഇവിടെ പറയുന്നത് അദ്ദേഹത്തിന്റെ വാനിറ്റി വാനിനെ കുറിച്ചാണ്. ചലിക്കുന്ന കൊട്ടാരം എന്നും വിളിക്കാവുന്ന തരത്തിൽ ആഡംബരപൂർണമാണ് ഈ വാൻ.
advertisement
1/7
Allu Arjun| ചലിക്കുന്ന കൊട്ടാരം! പുഷ്പ നായകൻ അല്ലു അർജുന്റെ കാരവാൻ വിശേഷങ്ങൾ
തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുന്റെ വാഹനശേഖരത്തിലെ വലിയ താരം ഒരു വാനിറ്റി വാൻ ആണ്. ഫാൽക്കൺ എന്നാണ് തന്റെ കാരവന് അല്ലു അർജുൻ നൽകിയിരിക്കുന്ന പേര്. ഭാരത് ബെൻസിന്റെ ഷാസിയിൽ അല്ലു അർജുന്റെ ആവശ്യങ്ങൾക്കനുസരിച്ച് റെഡ്‌ഡി കസ്റ്റംസ് ആണ് ഈ കാരവൻ മോഡൽ തയ്യാറാക്കിയത്.
advertisement
2/7
പൂർണമായും കറുപ്പിൽ പൊതിഞ്ഞ ഈ ആഡംബര കാരവന്റെ വശങ്ങളിൽ അല്ലു അർജുന്റെ പേരിലെ ആദ്യാക്ഷരങ്ങൾ ആയ 'AA' വലിപ്പത്തിൽ പതിപ്പിച്ചിട്ടുണ്ട്. ഇന്റീരിയർ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിന്‌ സമാനമാണ്.
advertisement
3/7
ഇലക്ട്രോണിക് ആയി നിയന്ത്രിക്കാവുന്ന ലെതെറിൽ പൊതിഞ്ഞ റീക്ലെയ്നർ സീറ്റ്, വലിപ്പമുള്ള ടിവി, ഒരു കിടക്ക, സോഫ, മെയ്ക് അപ്പ് റൂം എന്നിവയടങ്ങുന്നതാണ് അല്ലു അർജുന്റെ ഫാൽക്കൺ. നിറം മാറ്റാവുന്ന സീലിംഗ് അമ്പിയെന്റ് ലൈറ്റുകൾ, ഫുൾ സൈസ് ടോയ്‌ലെറ്റോടുകൂടിയ വാഷ്‌റൂം എന്നിവയും ഫാൽക്കണിൽ സജ്ജീകരിച്ചിട്ടുണ്ട്.
advertisement
4/7
ലക്ഷങ്ങളും കോടികളും വിലയുള്ള കാരവാനുകളുടെ ഇടയിലെ സൂപ്പർതാരമാകുകയാണ് അല്ലു അർജുന്റെ 7 കോടിയുടെ വാനിറ്റി വാൻ. ഇതിൽ 3.5 കോടി ഇന്റീരിയറിനായും ബാക്കി തുക എക്സ്റ്റീരിയറിനും ഷാസിക്കും ഡിസൈനുമാണ് ചെലവായത്.
advertisement
5/7
പൂർണമായും കറുപ്പിൽ കുളിച്ചു നിൽക്കുന്ന വാഹത്തിന് ഫുള്ളീ കസ്റ്റമൈസിഡ് വീലുകളാണ്. താരത്തിന്റെ താൽപര്യ പ്രകാരം പ്രത്യേകം ഡിസൈൻ ചെയ്ത ഇന്റീരിയറിൽ മൂഡ് ലൈറ്റിങ്സുകളുണ്ട്. കൂടാതെ ആകാശം കാണുന്നതിനായി മൂൺവിന്റോയും.
advertisement
6/7
ഒരു ലക്ഷ്വറി അപ്പാർട്ട്മെന്റിനെ തോൽപ്പിക്കുന്ന സൗകര്യങ്ങളാണ് വാഹനത്തിന്റെ ഇന്റീരയറിൽ. കിടപ്പുമുറിയും മേക്കപ്പ് റൂമും മീറ്റിങ്ങ് റൂമുമായി മാറ്റാവുന്ന റൂമാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഒരു ഫുൾസൈസ് ബാത്ത് റൂമും ഉണ്ട്.
advertisement
7/7
മേക്കപ്പിനായി 360 ഡിഗ്രി തിരിയുന്ന ഇലക്ട്രോണിക് ചെയറും വലിയ കണ്ണാടിയും. ആവശ്യമെങ്കിൽ വാഹനത്തിന്റെ വശങ്ങൾ പുറത്തേക്ക് തള്ളി മുറിയുടെ വലുപ്പം കൂട്ടാനുമാകും. വലിയ ടിവിയും ഫോണും തുടങ്ങി ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ മുറിയിലുള്ള സൗകര്യങ്ങളിലാണ് വാഹനം നിർമിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Money/Auto/
Allu Arjun| ചലിക്കുന്ന കൊട്ടാരം! പുഷ്പ നായകൻ അല്ലു അർജുന്റെ കാരവാൻ വിശേഷങ്ങൾ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories