വമ്പൻ വിലക്കിഴിവിൽ ഇനി സുസുക്കി വി-സ്ട്രോം സ്വന്തമാക്കാം; കൂടാതെ 10 വർഷം വാറന്‍റിയും എക്സ്ചേഞ്ച് ബോണസ് ഓഫറുകളും
- Published by:Sarika N
- news18-malayalam
Last Updated:
സുസുക്കി വി സ്‍ട്രോം SX ബൈക്കിനാണ് നിലവിൽ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്
advertisement
1/5

ഉത്സവ സീസൺ പ്രമാണിച്ച് ഇന്ത്യയിലെ പല മോട്ടോർസൈക്കിൾ കമ്പനികളും ഡിസ്‍കൌണ്ട് ഓഫറുകൾ നൽകുന്നുണ്ട് . ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ സുസുക്കിയും ഇപ്പോൾ ഇതാ ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സുസുക്കി വി സ്‍ട്രോം SX ബൈക്കിനാണ് നിലവിൽ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ബൈക്ക് വാങ്ങുന്നതിലൂടെ ഉപഭോക്താക്കൾക്ക് 16,000 രൂപ വരെ കിഴിവ് ലഭിക്കും. ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ബോണസ് എന്നിവയിലൂടെയാവും വില കുറവ് ലഭിക്കുക. ഇത് കൂടാതെ ഉപഭോക്താക്കൾക്ക് 10 വർഷം വരെ വിപുലീകൃത വാറൻ്റി ആനുകൂല്യവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
advertisement
2/5
സുസുക്കി വി-സ്റ്റോം എസ്എക്സ് ഒരു അഡ്വഞ്ചർ ബൈക്കാണ്. ഇത് ഉപഭോക്താക്കൾക്ക് മികച്ച പ്രകടന അനുഭവം നൽകുന്നു. ഉത്സവ സീസണിൽ വിൽപ്പന വേഗത്തിലാക്കാനാണ് കമ്പനിയുടെ പദ്ധതി. അതേസമയം, വിലകുറഞ്ഞ ബൈക്കുകൾ വാങ്ങാനുള്ള സുവർണാവസരവും ഉപഭോക്താക്കൾക്ക് ലഭിക്കുന്നു .
advertisement
3/5
സുസുക്കി വി-സ്ട്രോം എസ്എക്സ് വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 6,000 രൂപ മുതൽ ക്യാഷ്ബാക്ക് ലഭിക്കും. ഇതിനുപുറമെ, കമ്പനി 10 വർഷം വരെ വിപുലീകൃത വാറൻ്റിയും വാഗ്ദാനം ചെയ്യുന്നു. വിപുലീകൃത വാറൻ്റിയോടെ, നിങ്ങൾക്ക് 10 വർഷത്തേക്ക് യാതൊരു ടെൻഷനും കൂടാതെ ഈ ബൈക്ക് ഓടിക്കാം.
advertisement
4/5
ഉത്സവകാല ഓഫറുകൾക്ക് പുറമെ എക്‌സ്‌ചേഞ്ച് ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപഭോക്താക്കൾക്ക് V-Strom SX ബൈക്ക് വാങ്ങണമെങ്കിൽ, 10,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. പഴയ ബൈക്ക് നൽകുന്നതിന് പകരമായി പുതിയ സുസുക്കി ബൈക്ക് വാങ്ങുമ്പോൾ എക്‌സ്‌ചേഞ്ച് ബോണസിൻ്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭിക്കും.
advertisement
5/5
സുസുക്കി വി-സ്റ്റോം എസ്എക്‌സിന് 249 സിസി, ഓയിൽ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനിൽ നിന്ന് പവർ ലഭിക്കുന്നു. 19 ഇഞ്ച് മുൻ ചക്രവും 17 ഇഞ്ച് പിൻ ചക്രവുമാണ് ഈ ബൈക്കിന് ലഭിക്കുക. മികച്ച സ്റ്റൈലിംഗും സുഖപ്രദമായ രൂപകൽപ്പനയും ഉള്ളതിനാൽ, ഈ ബൈക്കിന് 250 സിസി സെഗ്‌മെൻ്റിൽ മികച്ച ഓപ്ഷനാണ്. 2.11 ലക്ഷം രൂപയാണ് സുസുക്കി വി-സ്റ്റോം എസ്എക്‌സിൻ്റെ എക്‌സ് ഷോറൂം വില. ഇത് ഈ സെഗ്മെന്‍റിൽ കെടിഎം 250 അഡ്വഞ്ചറുമായി മത്സരിക്കുന്നു. (ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക)
മലയാളം വാർത്തകൾ/Photogallery/Money/Auto/
വമ്പൻ വിലക്കിഴിവിൽ ഇനി സുസുക്കി വി-സ്ട്രോം സ്വന്തമാക്കാം; കൂടാതെ 10 വർഷം വാറന്‍റിയും എക്സ്ചേഞ്ച് ബോണസ് ഓഫറുകളും