Tata Sierra EV| ടാറ്റ സിയേറ തിരിച്ചെത്തുന്നു; ഇലക്ട്രിക് പതിപ്പ് ഓട്ടോ എക്സ്പോയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
സിയേറയുടെ ഇലക്ട്രിക് പതിപ്പിനൊപ്പം പെട്രോൾ വകഭേദവും വരാനുള്ള സധ്യത തള്ളിക്കളയാനാകില്ല
advertisement
1/10

യുവാക്കളുടെ ഹരമായിരുന്ന ടാറ്റ സിയേറ തിരിത്തുന്നു. ഇന്ത്യയിൽ വികസിപ്പിച്ച് നിർമിച്ച ആദ്യ എസ്‍യുവിയായ സിയേറയുടെ ഇ വി പതിപ്പ് ഓട്ടോ എക്സ്പോയിൽ പുറത്തിറക്കി. (Photo: Paras Yadav/News18.com)
advertisement
2/10
തൊണ്ണൂറുകളില്‍, 4×4 ശേഷിയുള്ള രാജ്യത്തെ ഏറ്റവും വിശ്വസനീയമായ എസ്‌യുവികളിലൊന്നായിരുന്നു സിയേറ. വാഹനത്തിന്റെ നിർമാണം 2000 ലാണ് ടാറ്റ അവസാനിപ്പിച്ചത്. ഇ-സിയേറയുടെ കൺസെപ്റ്റാണ് ഇപ്പോൾ ടാറ്റ അവതരിച്ചിരിക്കുന്നത്. (Photo: Paras Yadav/News18.com)
advertisement
3/10
ആൾട്രോസ് നിർമിക്കുന്ന ആൽഫാ പ്ലാറ്റ്ഫോമിൽ തന്നെയാണ് പുതിയ സിയേറയുടെയും നിർമാണമെന്നാണ് സൂചന. സിയറയുടെ മറ്റു സാങ്കേതിക വിവരങ്ങൾ ടാറ്റ പുറത്തുവിട്ടില്ല. (Photo: Paras Yadav/News18.com)
advertisement
4/10
2025 ൽ പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് ടാറ്റ അറിയിക്കുന്നത്. ഇലക്ട്രിക് പതിപ്പ് കൂടാതെ പെട്രോൾ എഞ്ചിനുമായും വാഹനം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. (Photo: Paras Yadav/News18.com)
advertisement
5/10
പാസഞ്ചര്‍ ഇവി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്ന ടാറ്റ രാജ്യത്ത് ഇലക്ട്രിക് വാഹന രംഗത്ത് വിപ്ലവത്തിനും തുടക്കമിട്ടവരാണ്. (Photo: Paras Yadav/News18.com)
advertisement
6/10
ഇലക്ട്രിക് വാഹന വിപണിയില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള പരിശ്രമത്തിലാണ് ടാറ്റ ഇപ്പോള്‍. (Photo: Paras Yadav/News18.com)
advertisement
7/10
2020 ഓട്ടോ എക്സ്പോയില്‍ ടാറ്റ മോട്ടോഴ്സ് സിയേറയുടെ ഒരു കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ സിയറയുടെ അപ്ഡേറ്റഡ് പതിപ്പിന് സാക്ഷിയായിരിക്കുകയാണ് വാഹനലോകം (Photo: Paras Yadav/News18.com)
advertisement
8/10
പ്രൊഡക്ഷൻ മോഡലിനോട് അടുത്തു നിൽക്കുന്ന പതിപ്പാണ് 2023 ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ ടാറ്റ അവതരിപ്പിച്ചത്. 2020 മോഡലിന് സൂയിസൈഡ് ഡോറുകളായിരുന്നെങ്കിൽ ഇപ്പോൾ അവതരിപ്പിച്ച മോഡലിന് സാധാരണ ഡോറുകളാണ്. (Photo: Paras Yadav/News18.com)
advertisement
9/10
തങ്ങളുടെ ലൈനപ്പിലേക്ക് ഓള്‍-വീല്‍ ഡ്രൈവ് ശേഷിയുള്ള ഒരു ഇലക്ട്രിക് എസ്‌യുവി കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നതായി ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ്, ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര വെളിപ്പെടുത്തിയിരുന്നു. (Photo: Paras Yadav/News18.com)
advertisement
10/10
കഴിഞ്ഞ വര്‍ഷം ജെന്‍ 2 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ടാറ്റ മോട്ടോര്‍സ് അതിന്റെ കര്‍വ് കണ്‍സെപ്റ്റ് അവതരിപ്പിച്ചിരുന്നു. സിയേറയുടെ ഇ.വി വെർഷനൊപ്പം പെട്രോൾ വകഭേദവും വരാനുള്ള സധ്യത തള്ളിക്കളയാനാകില്ല. (Photo: Paras Yadav/News18.com)
മലയാളം വാർത്തകൾ/Photogallery/Money/Auto/
Tata Sierra EV| ടാറ്റ സിയേറ തിരിച്ചെത്തുന്നു; ഇലക്ട്രിക് പതിപ്പ് ഓട്ടോ എക്സ്പോയിൽ