TRENDING:

Kia EV6 മുതല്‍ ഹ്യുണ്ടായ് അയോണിക് 5 വരെ; ഇന്ത്യയില്‍ ഈ വർഷം പുറത്തിറങ്ങുന്ന ഇലക്ട്രിക് കാറുകള്‍

Last Updated:
2022ല്‍ ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന ഏറ്റവും മികച്ച ഇലക്ട്രിക് വാഹനങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം:
advertisement
1/5
Kia EV6 മുതല്‍ ഹ്യുണ്ടായ് അയോണിക് 5 വരെ; ഈ വർഷം പുറത്തിറങ്ങുന്ന ഇലക്ട്രിക് കാറുകള്‍
ഇലക്ട്രിക് കാറുകള്‍ (Electric Cars)വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ നിരവധി ഓപ്ഷനുകളാണ് വിപണിയിലുള്ളത്. ഈയിടെ വിപണിയില്‍ എത്തിയ ഇലക്ട്രിക് കാറുകള്‍ക്കൊപ്പം ഹൈബ്രിഡ് പവര്‍ട്രെയിനുകളും മുഖ്യധാരാ വാഹന നിര്‍മ്മാതാക്കള്‍ നല്‍കുന്നുണ്ട്. മികച്ച ഹൈബ്രിഡുകളും പ്ലഗ്-ഇന്‍ ഹൈബ്രിഡുകളും ഇന്ധനക്ഷമതയുടെ കാര്യത്തില്‍ മാത്രമല്ല പെട്രോള്‍-ഡീസല്‍ വാഹനങ്ങളെ മറികടക്കുന്നത്, പ്രകടനത്തിന്റെ കാര്യത്തിലും അവയെ മറികടക്കുന്നുണ്ട്. 2022ല്‍ ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന ഏറ്റവും മികച്ച ഇലക്ട്രിക് വാഹനങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം:
advertisement
2/5
<strong>ഹ്യുണ്ടായ് അയോണിക് 5 (hyundai ioniq 5) - </strong>കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് 2022 ന്റെ രണ്ടാം പകുതിയില്‍ അയോണിക് 5 ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ 58kWh ബാറ്ററി പാക്കും 77.4kWh ബാറ്ററി പാക്കും ഹ്യുണ്ടായ് അയോണിക് 5 വാഗ്ദാനം ചെയ്യും. വലിയ ബാറ്ററി പാക്ക് 4WD കോണ്‍ഫിഗറേഷനില്‍ ആയിരിക്കാം. 481 കിലോമീറ്റര്‍ പരമാവധി റേഞ്ച് ആണ് വാഹനം വാഗ്ദാനം ചെയ്യുന്നത്.
advertisement
3/5
<strong>കിയ ഇവി6 (Kia EV 6) -</strong> ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് കാറാണ് ഇവി 6. കമ്പനിയുടെ പ്രത്യേക ഇവി പ്ലാറ്റ്ഫോമിലാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഹ്യൂണ്ടായ് IONIQ 5-ന്റെ അതേ E-GMP പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കിയ ഇവി6 2022 ജൂണില്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് കോണ്‍ഫിഗറേഷനുകളില്‍ 58kWh ബാറ്ററി പാക്ക് പതിപ്പ് വാഹനം നല്‍കുന്നുണ്ട്.
advertisement
4/5
<strong>ഹോണ്ട സിറ്റി ഹൈബ്രിഡ് (Honda City Hybrid)- </strong>ഇന്ത്യയില്‍ 19.49 ലക്ഷം രൂപയ്ക്കാണ് ഹോണ്ട സിറ്റി ഹൈബ്രിഡ് അവതരിപ്പിച്ചിരിക്കുന്നത്. ഹോണ്ടയുടെ ആദ്യത്തെ മാസ്-മാര്‍ക്കറ്റ് ഇലക്ട്രിക് വാഹനമാണിത്. ഇന്ത്യയുടെ എക്സിക്യൂട്ടീവ് സെഡാന്‍ സെഗ്മെന്റിലേക്ക് സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ ആദ്യമായി കൊണ്ടുവരുന്നത് ഹോണ്ട ഇലക്ട്രിക് വാഹനമാണ്.
advertisement
5/5
രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ സംയോജിപ്പിച്ച പെട്രോള്‍ എഞ്ചിനോടു കൂടിയ സിറ്റി ഹൈബ്രിഡ് ഹോണ്ട വാഗ്ദാനം ചെയ്യുന്നു. 98PS ഉം 127 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിനുള്ളത്. ഇലക്ട്രിക് മോട്ടോറുകള്‍ 109PS ആണ് നല്‍കുന്നത്. സിറ്റി ഹൈബ്രിഡ് ശരാശരി 26.5 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുമെന്ന് ഹോണ്ട അവകാശപ്പെടുന്നു. 40 ലിറ്റര്‍ ഇന്ധന ടാങ്കുള്ള ഹൈബ്രിഡ് സിറ്റിക്ക് ഒരു ഫുള്‍ ടാങ്കില്‍ 1,000+ കിലോമീറ്റര്‍ പോകാൻ കഴിയും. കാറിന് 3 വര്‍ഷത്തെ അണ്‍ലിമിറ്റഡ് വാറന്റിയും ലിഥിയം അയണ്‍ ബാറ്ററി പാക്കിന് 8 വര്‍ഷത്തെ പരിമിത വാറന്റിയും ഹോണ്ട വാഗ്ദാനം ചെയ്യുന്നു.
മലയാളം വാർത്തകൾ/Photogallery/Money/
Kia EV6 മുതല്‍ ഹ്യുണ്ടായ് അയോണിക് 5 വരെ; ഇന്ത്യയില്‍ ഈ വർഷം പുറത്തിറങ്ങുന്ന ഇലക്ട്രിക് കാറുകള്‍
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories