Kerala Gold Price | സ്വർണാഭരണ പ്രേമികൾക്ക് നേരിയ ആശ്വാസം; പവന് ഇന്ന് കുറഞ്ഞത് 80 രൂപ
- Published by:Vishnupriya S
- news18-malayalam
Last Updated:
നവംബർ തുടങ്ങിയപ്പോഴേക്കും ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡിൽ മുത്തമിട്ടാണ് സ്വർണ്ണവിലയുടെ തുടക്കം. 59,080 രൂപയായിരുന്നു നവംബർ ഒന്നിന് സ്വർണ്ണവില
advertisement
1/5

സ്വർണ്ണമേ ഇതെങ്ങോട്ടാ പോക്ക്! സ്വർണാഭരണ പ്രേമികൾക്ക് നേരിയ ആശ്വാസമായി പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 58,200 രൂപയും ഒരു ഗ്രാമിന് 7,275 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.
advertisement
2/5
നവംബർ തുടങ്ങിയപ്പോഴേക്കും ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡിൽ മുത്തമിട്ടാണ് സ്വർണ്ണവിലയുടെ തുടക്കം. 59,080 രൂപയായിരുന്നു നവംബർ ഒന്നിന് സ്വർണ്ണവില. ആഭരണ പ്രേമികൾക്ക് ആശങ്ക പടർത്തിക്കൊണ്ടാണ് സംസ്ഥാനത്തെ സ്വർണവില കുത്തനെ ഉയര്‍ന്നിരുന്നത്.
advertisement
3/5
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതോടെ ആഗോള തലത്തിൽ സ്വർണവിലയിൽ ഇടിവ് വന്നിരുന്നു. പിന്നാലെ ഫെഡറൽ റിസർവിന്റെ നയങ്ങൾ പുറത്തുവന്നതോടെ സ്വർണവില വീണ്ടും ഉയർന്നു.
advertisement
4/5
ഈ മാസത്തെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം: നവംബർ 1- 59,080, നവംബർ 2- 58,960, നവംബർ 3- 58,960, നവംബർ 4- 58,960, നവംബർ 5- 58,840, നവംബർ 6- 58,920, നവംബർ 7- 57,600 , നവംബർ 8- 58,280, നവംബർ 9- 58,200.
advertisement
5/5
കുതിച്ചുപായുന്ന സ്വർണ്ണനിരക്കിന് നേരിയ ഇടിവ് ഉണ്ടായെങ്കിലും ഇപ്പോഴും ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും, നികുതിയും അടക്കം 60,000- 65,000 രൂപ മുടക്കേണ്ടി വരും. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Money/
Kerala Gold Price | സ്വർണാഭരണ പ്രേമികൾക്ക് നേരിയ ആശ്വാസം; പവന് ഇന്ന് കുറഞ്ഞത് 80 രൂപ