TRENDING:

Kerala Gold Price | ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; നിരക്ക് അറിയാം

Last Updated:
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്
advertisement
1/6
Kerala Gold Price | ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; നിരക്ക് അറിയാം
ഇന്ന് സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല. പവന് 58,200 രൂപ എന്ന നിലയിലും, ഗ്രാമിന് 7,275 രൂപ എന്ന നിലയിലുമാണ് വിപണി നിരക്ക്.
advertisement
2/6
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
advertisement
3/6
നവംബർ തുടങ്ങിയപ്പോഴേക്കും ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡിൽ മുത്തമിട്ടാണ് സ്വർണ്ണവിലയുടെ തുടക്കം. 59,080 രൂപയായിരുന്നു നവംബർ ഒന്നിന് സ്വർണ്ണവില. ആഭരണ പ്രേമികൾക്ക് ആശങ്ക പടർത്തിക്കൊണ്ടാണ് സംസ്ഥാനത്തെ സ്വർണവില കുത്തനെ ഉയർന്നിരുന്നു.
advertisement
4/6
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതോടെ ആ​ഗോള തലത്തിൽ സ്വർണവിലയിൽ ഇടിവ് വന്നിരുന്നു. പിന്നാലെ ഫെഡറൽ റിസർവിന്റെ നയങ്ങൾ പുറത്തുവന്നതോടെ സ്വർണവില വീണ്ടും ഉയർന്നു. എന്നാൽ, ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്.
advertisement
5/6
ഈ മാസത്തെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം: നവംബർ 1- 59,080, നവംബർ 2- 58,960, നവംബർ 3- 58,960, നവംബർ 4- 58,960, നവംബർ 5- 58,840, നവംബർ 6- 58,920, നവംബർ 7- 57,600 , നവംബർ 8- 58,280, നവംബർ 9- 58,200.-നവംബർ 10-58,200
advertisement
6/6
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
മലയാളം വാർത്തകൾ/Photogallery/Money/
Kerala Gold Price | ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; നിരക്ക് അറിയാം
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories