Gold Price Today| സ്വർണ്ണവിലയില്‍ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ അറിയാം
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇങ്ങനെപോയാൽ അടുത്ത് തന്നെ ഒരു പവൻ സ്വര്‍ണത്തിന്റെ വില അരലക്ഷം തൊടും
advertisement
1/5

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 48,480 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 6,060 രൂപയാണ് വില. ഈ മാസം സ്വർണ വിലയിൽ വലിയ വർദ്ധനവാണ് കാണാനായത്.
advertisement
2/5
ഒരാഴ്ചയ്ക്കുള്ളിൽ 2520 രൂപയാണ് വർദ്ധിച്ചത്. ഇതിന് ശേഷം നാല് ദിവസം വില മാറ്റമില്ലാതെ തുടർന്ന ശേഷം കഴിഞ്ഞ ദിവസം മുതൽ വില കുറയുകയായിരുന്നു.
advertisement
3/5
മാർച്ച് ഒൻപതിന് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വർണ്ണവില എത്തി. 48,600 രൂപയായി വർദ്ധിച്ചു. അതേസമയം മാർച്ച് മാസത്തില്‍ ഒരു പവനിൽ കുറിച്ച ഏറ്റവും താഴ്ന്ന നിരക്ക് 46,320 രൂപയിലായിരുന്നു.
advertisement
4/5
രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്ക് കാരണം. അമേരിക്ക നേരിടുന്ന എക്കാലത്തെയും വലിയ പണപ്പെരുപ്പമാണ് വിലവർധനവിന് മറ്റൊരു പ്രധാന കാരണം. ഈ ട്രെൻഡ് തുടരുകയാണെങ്കിൽ അടുത്ത് തന്നെ ഒരു പവൻ സ്വര്‍ണത്തിന്റെ വില അരലക്ഷം തൊടും.
advertisement
5/5
വിവാഹ സീസൺ ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് വില വർദ്ധനവ്. അതേസമയം സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച സമയം ആണിത്. വില കുതിച്ച ശേഷം വില്‍പ്പനയില്‍ ഇടിവ് വന്നുവെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Money/
Gold Price Today| സ്വർണ്ണവിലയില്‍ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ അറിയാം