Gold Price Today|സ്വർണ വിലയിൽ പ്രതീക്ഷ വേണ്ട; തിരിച്ചു കയറി സ്വർണം; അരലക്ഷത്തിലേക്ക് ഇനി കുറച്ച് ദൂരം മാത്രം
- Published by:Sarika KP
- news18-malayalam
Last Updated:
സ്വർണ വിലയിൽ പ്രതീക്ഷ വയ്ക്കുന്നതില്‍ കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ല.
advertisement
1/6

സ്വർണ വിലയിൽ പ്രതീക്ഷ വയ്ക്കുന്നതില്‍ കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ല. സ്വർണത്തിന്‍റെ വില വീണ്ടും ഉയർന്ന് തന്നെ. ഇതോടെ വീണ്ടും റെക്കോർഡിട്ടാണ് സ്വാർണ വ്യാപാരം നടക്കുന്നത്. ഒരു പക്ഷെ ഏപ്രിൽ മാസം പകുതിയോടെ സ്വർണ വില അരലക്ഷം രൂപയ്ക്ക് മുകളിലേക്കെത്തും.
advertisement
2/6
49,080 രൂപയിലാണ് സംസ്ഥാനത്ത് ബുധനാഴ്ച സ്വർണ വ്യാപാരം നടന്നത്. ഗ്രാമിന് 6135 രൂപ. എന്നാൽ വ്യാഴാഴ്ച വീണ്ടും വില കൂടി. പവന് 280 രൂപയാണ് ഇന്ന് കൂടിയത്. 49,360 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില.
advertisement
3/6
ഗ്രാമിന് 35 രൂപ വർധിച്ച് 6,170 രൂപയിലെത്തി. സ്വർണ വിലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയാണ് ഇന്ന് രേഖപ്പെടുത്തയത്.
advertisement
4/6
48,920 രൂപയായിരുന്നു ചൊവ്വാഴ്ച സംസ്ഥാനത്തെ സ്വർണ വില. എന്നാൽ ബുധനാഴ്ച വീണ്ടും വില 49,000 രൂപയ്ക്ക് മുകളിലേക്ക് തന്നെ പോയി. 160 രൂപയാണ് ബുധനാഴ്ച സ്വർണത്തിന് വർധിച്ചത്. അതൊടെ പവന്‍റെ 49,080 രൂപയിലേക്കെത്തി. 6,135 രൂപയാണ് ഗ്രാമിന്‍റെ വില.
advertisement
5/6
ഈ മാസം സ്വർണവിലയിൽ വലിയ വർദ്ധനവാണ് കാണാനായത്. മാർച്ച് 19ന്റെ കണക്കും കടന്ന് മാർച്ച് 21ന് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വർണ്ണവില എത്തി. 49,440 രൂപയായി വർദ്ധിച്ചു.
advertisement
6/6
അതേസമയം മാർച്ച് മാസത്തില്‍ ഒരു പവനിൽ കുറിച്ച ഏറ്റവും താഴ്ന്ന നിരക്ക് 46,320 രൂപയിലായിരുന്നു.രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്ക് കാരണം.
മലയാളം വാർത്തകൾ/Photogallery/Money/
Gold Price Today|സ്വർണ വിലയിൽ പ്രതീക്ഷ വേണ്ട; തിരിച്ചു കയറി സ്വർണം; അരലക്ഷത്തിലേക്ക് ഇനി കുറച്ച് ദൂരം മാത്രം