TRENDING:

Gold price | സ്വർണവില ആ മാജിക് അഞ്ചക്ക സംഖ്യയിൽ; ഡിസംബർ ഒന്ന് മുതൽ എന്ത് പ്രതീക്ഷിക്കാം?

Last Updated:
പണിക്കൂലി, വിവിധ ഇനം നികുതികൾ എന്നിവ കൂടി ചേർത്തുവേണം സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താവ് നൽകേണ്ടത്
advertisement
1/6
Gold price | സ്വർണവില ആ മാജിക് അഞ്ചക്ക സംഖ്യയിൽ; ഡിസംബർ ഒന്ന് മുതൽ എന്ത് പ്രതീക്ഷിക്കാം?
ഈ വർഷത്തെ അവസാന മാസാരംഭത്തിനു തൊട്ടു മുൻപായി സ്വർണവിലയിൽ (Gold Price) മറ്റൊരു മാജിക് നമ്പർ. അനുദിനം പുത്തൻ ഉയരങ്ങൾ തേടുകയാണ് സംസ്ഥാനത്തെ സ്വർണവില. ഒരു മാസത്തിൽ തന്നെ പവന് 2120 രൂപയുടെ വ്യത്യാസം രേഖപ്പെടുത്തിയ ശേഷമാണ് നവംബർ പടിയിറങ്ങുന്നത്. കഴിഞ്ഞ ദിവസം സ്വർണത്തിനു റെക്കോർഡ് വിലയാണ് രേഖപ്പെടുത്തിയത്
advertisement
2/6
ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായ പവന് 46,480 രൂപയായിരുന്നു നവംബർ 29ലെ നിരക്ക്. ഇതേദിവസം ഒരു ഗ്രാം സ്വർണം വാങ്ങാൻ 5,810 രൂപ നൽകണമായിരുന്നു. ഇത് 22 കാരറ്റ് സ്വർണത്തിന്റെ നിരക്കാണ്. 24 കാരറ്റ് സ്വർണത്തിന് വില ഇതിലും കൂടും (തുടർന്ന് വായിക്കുക)
advertisement
3/6
പണിക്കൂലി, വിവിധ ഇനം നികുതികൾ എന്നിവ കൂടി ചേർത്തുവേണം സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ നൽകേണ്ടത്. ഇത് ഉപഭോക്താവിന്റെ പക്കൽ ഭാരം കൂട്ടുന്നതാണ്. ചില സ്വർണാഭരണ ശാലകൾ പണിക്കൂലി കുറവിൽ വൻ ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്
advertisement
4/6
നവംബർ 30 ആകുമ്പോൾ, ഒരു പവൻ സ്വർണം വാങ്ങാൻ നൽകേണ്ട വിപണിവില 46,000 രൂപ എന്ന മാജിക് സംഖ്യയാണ്. നാളെ ഒന്നാം തിയതിയാകാനിരിക്കെ, സ്വർണവിലയിൽ ഈ ചാഞ്ചാട്ടം നൽകുന്ന സൂചന എന്താണ് എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഈ വർഷം പവന് 40360 രൂപ വരെ കുറഞ്ഞ ശേഷമാണ് ഇങ്ങനെയൊരു കയറ്റം
advertisement
5/6
നവംബർ 1- 45120, നവംബർ 2- 45200, നവംബർ 3- 45,280 (മാസത്തെ ഏറ്റവും കൂടിയ നിരക്ക്), നവംബർ 4- 45200, നവംബർ 5- 45200, നവംബർ 6- 45080, നവംബർ 7- 45000, നവംബർ 8- 44880, നവംബർ 9- 44,560, നവംബർ 10- 44800, നവംബർ 11- 44440, നവംബർ 12- 44440, നവംബർ 13- 44,360 (മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്), നവംബർ 14- 44440, നവംബർ 15- 44760
advertisement
6/6
നവംബർ 16- 44760, നവംബർ 17- 45240, നവംബർ 18- 45240, നവംബർ 19- 45240, നവംബർ 20- 45240, നവംബർ 21- 45,480, നവംബർ 22- 45,480, നവംബർ 23- 45480, നവംബർ 24- 45480, നവംബർ 25- 45680, നവംബർ 26- 45680, നവംബർ 27- 45,880, നവംബർ 28- 45,880, നവംബർ 29- 46,480, (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), നവംബർ 30- 46,000
മലയാളം വാർത്തകൾ/Photogallery/Money/
Gold price | സ്വർണവില ആ മാജിക് അഞ്ചക്ക സംഖ്യയിൽ; ഡിസംബർ ഒന്ന് മുതൽ എന്ത് പ്രതീക്ഷിക്കാം?
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories