Gold price | വില ഇങ്ങനെപോയാൽ കുഞ്ഞു മൂക്കുത്തി എങ്കിലും വാങ്ങാൻ പറ്റുമോ? സംസ്ഥാനത്ത് സ്വർണവില ഉയർന്നു
- Published by:user_57
- news18-malayalam
Last Updated:
ആവശ്യം കൂടുതലെന്ന സാധ്യതയിലാണ് കേരളത്തിൽ സ്വർണവിപണി ഉണർന്നു പ്രവർത്തിക്കുന്നത്
advertisement
1/7

മൂക്കുത്തിയെക്കാളും ചെറിയ ഒരു സ്വർണാഭരണം ആരെങ്കിലും കണ്ടിട്ടുണ്ടോ? അതൊരെണ്ണം വാങ്ങി ഇടണമെങ്കിൽ പോലും കയ്യിലെ പണസഞ്ചിയെ നോക്കി മലയാളി നെടുവീർപ്പിടേണ്ടി വരും. അത്തരത്തിലാണ് സംസ്ഥാനത്തെ സ്വർണവില (Gold Price in Kerala) ഉയരുന്നത്. എങ്ങനെപോയാലും കുറച്ചു ദിവസങ്ങളിലേക്ക് ആശ്വാസം നൽകി, വീണ്ടും പഴയപടി ഉയരങ്ങൾ തേടിപ്പോകുന്ന പതിവാണ് ട്രെൻഡ് പട്ടിക എടുത്താൽ കാണാൻ സാധിക്കുക
advertisement
2/7
2023 ഡിസംബർ ചരിത്രത്തിൽ ഇടം നേടിയ മാസം കൂടിയാണ്. എക്കാലത്തെയും വലിയ സ്വർണവില രേഖപ്പെടുത്തിയത് ഈ മാസത്തിലാണ്. അതും 24 കാരറ്റ് എന്ന സംശുദ്ധ സ്വർണം വാങ്ങണമെങ്കിൽ, അതിലും വലിയ തുക നൽകേണ്ടി വരും. 22 കാരറ്റ് തന്നെ വേണമെങ്കിൽ നിലവിലെ വിപണിവില നൽകിയേ പറ്റൂ (തുടർന്ന് വായിക്കുക)
advertisement
3/7
എല്ലാ സംസ്ഥാനങ്ങളിലും, നഗരങ്ങളിലും സ്വർണവില ഒരുപോലെയാവണം എന്നില്ല. എന്നാൽ, കേരളം പോലൊരു സംസ്ഥാനത്ത് ആവശ്യം കൂടുതലെന്ന സാധ്യതയിലാണ് സ്വർണവിപണി ഉണർന്നു പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ വില എന്തായാലും ആവശ്യക്കാരുടെ എണ്ണം ഗണ്യമായി കുറയില്ല
advertisement
4/7
47,080 വരെ പോയി എങ്കിലും, അതിനു ശേഷം 46,000 45,000 രൂപാ പരിധിയിൽ പോലും സ്വർണവില എത്തി. എന്നിരുന്നാലും കുറഞ്ഞ നിലയിൽ എവിടെയെങ്കിലും സ്വർണവില നിൽക്കും എന്ന പ്രതീക്ഷയ്ക്ക് ഇതിലൂടെ മങ്ങലേൽക്കുകയായിരുന്നു
advertisement
5/7
കഴിഞ്ഞ ദിവസത്തേക്കാൾ പവന് 200 രൂപ വർധിച്ച് 46,400 രൂപ എന്ന നിലയിലാണ് ഡിസംബർ 22ലെ വിപണിവില. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഒരു പവൻ സ്വർണത്തിന് 46,200 രൂപയായിരുന്നു നിരക്ക്
advertisement
6/7
ഒരു പവൻ സ്വർണത്തിന് ഡിസംബർ മാസത്തിൽ ദിവസേന നൽകേണ്ടി വന്ന വില ഈ പട്ടികയിൽ പരിശോധിക്കാം: ഡിസംബർ 1- 46,160, ഡിസംബർ 2- 46760, ഡിസംബർ 3- 46760, ഡിസംബർ 4- 47,080 (മാസത്തെ ഏറ്റവും ഉയർന്ന വില), ഡിസംബർ 5- 46,280, ഡിസംബർ 6- 45960, ഡിസംബർ 7- 46040, ഡിസംബർ 8- 46160, ഡിസംബർ 9- 45,720, ഡിസംബർ 10- 45720, ഡിസംബർ 11- 45560
advertisement
7/7
ഡിസംബർ 12- 45,400, ഡിസംബർ 13- 45,320 (മാസത്തെ ഏറ്റവും കുറഞ്ഞ വില), ഡിസംബർ 14- 46,120, ഡിസംബർ 15- 46,200, ഡിസംബർ 16- 45,840, ഡിസംബർ 17- 45,840, ഡിസംബർ 18- 45,920, ഡിസംബർ 19- 45,920, ഡിസംബർ 20- 46,200, ഡിസംബർ 21- 46,200, ഡിസംബർ 22- 46,400
മലയാളം വാർത്തകൾ/Photogallery/Money/
Gold price | വില ഇങ്ങനെപോയാൽ കുഞ്ഞു മൂക്കുത്തി എങ്കിലും വാങ്ങാൻ പറ്റുമോ? സംസ്ഥാനത്ത് സ്വർണവില ഉയർന്നു