Kerala Gold Price: അടിച്ചു കയറി സ്വർണ വില; ; അറിയാം ഇന്നത്തെ നിരക്ക്
- Published by:Sarika KP
- news18-malayalam
Last Updated:
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയ ശേഷം സ്വര്‍ണവില വീണ്ടും ഉയരുകയായിരുന്നു
advertisement
1/6

സംസ്ഥാനത്തെ സ്വർണ വിലയില്‍ ഇന്നും വർധന. ഇന്ന് ഒറ്റയടിക്ക് 1000 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വര്‍ണത്തിന് 52,520 രൂപയും ഗ്രാമിന് 95 രൂപയാണ് വര്‍ധിച്ചത്. 6565 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
advertisement
2/6
കേന്ദ്ര ബജറ്റിന് ശേഷം ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി സ്വര്‍ണവില തുടർച്ചയായി കുറഞ്ഞുവെങ്കിലും ആഗസ്റ്റ് 9 മുതൽ സ്വർണവില ഉയരുകയായിരുന്നു.
advertisement
3/6
കേന്ദ്ര ബജറ്റിന് ശേഷം ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി സ്വര്‍ണവില തുടർച്ചയായി കുറഞ്ഞുവെങ്കിലും ആഗസ്റ്റ് 9 മുതൽ സ്വർണവില ഉയരുകയായിരുന്നു.
advertisement
4/6
ശനിയാഴ്ച 160 രൂപ വർധിച്ച സ്വർണ വില ഞായറാഴ്ച മാറ്റമില്ലാതെ തുടർന്നിരുന്നു.തുടർന്ന് തിങ്കളാഴ്ച വീണ്ടും സ്വർണ വില ഉയരുന്ന കാഴ്ചയാണ് കണ്ടത്. ഇന്നലെ ഒറ്റയടിക്ക് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്.
advertisement
5/6
ഒരു ഗ്രാം സ്വർണത്തിന് 6470 രൂപയും പവന് 51,760 രൂപയിലുമാണ് സ്വർണ വില പുരോഗമിച്ചത്. കഴിഞ്ഞ ബുധനാഴ്ച 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയ ശേഷം സ്വര്‍ണവില അഞ്ചുദിവസത്തിനിടെ 1700 രൂപയാണ് വര്‍ധിച്ചത്.
advertisement
6/6
ഈ മാസം 7, 8 തീയതികളിലാണ് സ്വർണവില ഏറ്റവും താഴ്ന്ന് നിന്നത്. ഈ ദിവസങ്ങളിൽ 50,800 രൂപയായിരുന്നു സ്വർണ വില. എന്നാൽ മാസം തുടങ്ങിയത് തന്നെ ഉയർന്ന വിലയിലായിരുന്നു. ആഗസ്റ്റ് രണ്ടാം തീയതി 51,840 രൂപയായിരുന്നു ഒരു പവന്റെ വിലണി വില. ഈ ട്രെൻഡിലേക്കാണ് സ്വർണവില സഞ്ചരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Money/
Kerala Gold Price: അടിച്ചു കയറി സ്വർണ വില; ; അറിയാം ഇന്നത്തെ നിരക്ക്