TRENDING:

Kerala Gold Price | അമേരിക്കൻ തെരഞ്ഞെടുപ്പ് ഏറ്റില്ല; സ്വർണവിലയിൽ വൻ കുതിപ്പ്

Last Updated:
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതോടെ ഇന്നലെ ആ​ഗോള തലത്തിൽ സ്വർണവിലയിൽ ഇടിവ് വന്നിരുന്നു
advertisement
1/5
Kerala Gold Price | അമേരിക്കൻ തെരഞ്ഞെടുപ്പ്  ഏറ്റില്ല; സ്വർണവിലയിൽ വൻ കുതിപ്പ്
ഇന്നല കുത്തനെ ഇടിഞ്ഞ സ്വർണവില ഇന്ന് തിരിച്ചു കയറുന്നു. ഇന്ന് 680 രൂപയാണ് വർധനവുണ്ടായത്. ഇതോടെ സ്വർണവില 58000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,280 രൂപയാണ്.
advertisement
2/5
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7285 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6000 രൂപയാണ്. വെള്ളിയുടെ വിലയും ഇതിനോടൊപ്പം ഉയർന്നിട്ടുണ്ട്. ഇന്ന് ഒരു രൂപ വർധിച്ച് 100-ലേക്കായി.
advertisement
3/5
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതോടെ ഇന്നലെ ആ​ഗോള തലത്തിൽ സ്വർണവിലയിൽ ഇടിവ് വന്നിരുന്നു. എന്നാൽ, ഇന്ന് ഫെഡറൽ റിസർവിന്റെ നയങ്ങൾ പുറത്തുവന്നതോടെ സ്വർണവില വീണ്ടും ഉയർന്നു.
advertisement
4/5
ഇന്നലെ ​ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണി നിരക്ക് 7200 രൂപയായിരുന്നു. പവന് 1320 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇന്നലത്തെ വില 57,600 രൂപയായിരുന്നു. 2658 ഡോളറായിരുന്നു ഇന്നലെ അന്താഷ്ട്ര സ്വർണവില.
advertisement
5/5
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.നിലവിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയും ചേർത്ത് 60000 മുതൽ 63000 രൂപ വരെ നൽകേണ്ടി വരും .
മലയാളം വാർത്തകൾ/Photogallery/Money/
Kerala Gold Price | അമേരിക്കൻ തെരഞ്ഞെടുപ്പ് ഏറ്റില്ല; സ്വർണവിലയിൽ വൻ കുതിപ്പ്
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories