Gold Price Today| മുന്നോട്ട് കുതിച്ച് സ്വർണ്ണവില; വിപണിയിലെ ഇന്നത്തെ നിരക്ക് അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
നിലവിൽ വിപണിയിൽ പവന് 52,440 രൂപയും ,ഗ്രാമിന് 6555 രൂപയുമാണ് വില
advertisement
1/5

നിരന്തരമായ ഇടിവിനുശേഷം പൂർവാധികം ശക്തിയോടെ മുന്നോട്ട് കുതിക്കുകയാണ് സ്വർണവില. നിലവിൽ സ്വർണത്തിന് വിപണിയിൽ പവന് 52,440 രൂപയും ,ഗ്രാമിന് 6555 രൂപയുമാണ് വില.
advertisement
2/5
കേന്ദ്ര ബജറ്റിന് ശേഷം ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി സ്വര്‍ണവില തുടർച്ചയായി കുറഞ്ഞുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില ഉയരുന്നതാണ് കാണാൻ കഴിഞ്ഞത്.
advertisement
3/5
ഈ മാസം 7, 8 തീയതികളിലാണ് സ്വർണവില ഏറ്റവും താഴ്ന്ന് നിന്നത്. ഈ ദിവസങ്ങളിൽ 50,800 രൂപയായിരുന്നു സ്വർണ വില. എന്നാൽ മാസം തുടങ്ങിയത് തന്നെ ഉയർന്ന വിലയിലായിരുന്നു. ആഗസ്റ്റ് രണ്ടാം തീയതി 51,840 രൂപയായിരുന്നു ഒരു പവന്റെ വിപണി വില.
advertisement
4/5
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് ഇന്ത്യയിൽ സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ.
advertisement
5/5
സെപ്റ്റംബറില്‍ സ്വർണ്ണ നിരക്ക് വിണ്ടും കുറയ്ക്കുമെന്നാണ് അഭ്യൂഹം. ഈ തീരുമാനം വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും.ആഗസ്റ്റ് മാസത്തിലെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം. ആഗസ്റ്റ് 1- 51,600, ആഗസ്റ്റ് 2- 51,840, ആഗസ്റ്റ് 3- 51,760, ആഗസ്റ്റ് 4- 51,760, ആഗസ്റ്റ് 5- 51,760, ആഗസ്റ്റ് 6- 51,120, ആഗസ്റ്റ് 7- 50,800, ആഗസ്റ്റ് 8- 50,800, ആഗസ്റ്റ് 9- 51,400, ആഗസ്റ്റ് 10- 51,560 , ആഗസ്റ്റ് 11 -51560 , ആഗസ്റ്റ് 12 -51760 , ആഗസ്റ്റ് 13 - 52,520 ,ആഗസ്റ്റ് 14 - 52440 എന്നിങ്ങനെയാണ് നിരക്കുകൾ
മലയാളം വാർത്തകൾ/Photogallery/Money/
Gold Price Today| മുന്നോട്ട് കുതിച്ച് സ്വർണ്ണവില; വിപണിയിലെ ഇന്നത്തെ നിരക്ക് അറിയാം