TRENDING:

Gold Price Today: മാസതുടക്കത്തിൽ തന്നെ സ്വർണവിലയിൽ കുതിപ്പ്; ഇന്നത്തെ നിരക്ക് അറിയാം

Last Updated:
പവന് 400 രൂപയും ​ഗ്രാമിന് 50 രൂപയുമാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 51,600 രൂപയും, ഗ്രാമിന് 6450 രൂപയുമാണ് ഇന്നത്തെ വില
advertisement
1/5
Gold Price Today: മാസതുടക്കത്തിൽ തന്നെ സ്വർണവിലയിൽ കുതിപ്പ്; ഇന്നത്തെ നിരക്ക് അറിയാം
തിരുവനന്തപുരം: മാസതുടക്കത്തിൽ തന്നെ കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. പവന് 400 രൂപയും ​ഗ്രാമിന് 50 രൂപയുമാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 51,600 രൂപയും, ഗ്രാമിന് 6450 രൂപയുമാണ് ഇന്നത്തെ വില .കേരളത്തില്‍ ഒരു പവൻ സ്വർണത്തിന് 51,200 രൂപയാണ് ബുധനാഴ്ചത്തെ വില.
advertisement
2/5
കേന്ദ്ര സർക്കാർ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതോടെയാണ് സംസ്ഥാനത്ത് സ്വർണവില കുറയാൻ ഇടയായത്.എന്നാൽ വില ഇടിഞ്ഞതിന്റെ ആശ്വാസം അവസാനിക്കുംമുൻപാണ് ഒറ്റദിവസം കൊണ്ട് വലിയ വർധന ഉണ്ടായിരിക്കുന്നത്.
advertisement
3/5
അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2417 ഡോളറിലെത്തി. നേരത്തെ 2400 ഡോളറില്‍ താഴെയായിരുന്നു. കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന അഭ്യൂഹം ശക്തമായതാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കാന്‍ കാരണം. പലിശ നിരക്ക് കുറച്ചാല്‍ നിക്ഷേപ വരുമാനം കുറയും. ഈ പ്രതിസന്ധി മറികടക്കാനാണ് സ്വര്‍ണത്തിലേക്ക് തിരിയുന്നത്
advertisement
4/5
ജൂലൈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക് സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയത് ജൂലൈ 17 - നായിരുന്നു. 55,000 രൂപ. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപെടുത്തിയത്ത് ജൂലൈ 26- നായിരുന്നു 50,400 രൂപ.
advertisement
5/5
 സെപ്റ്റംബറില്‍ സ്വർണ്ണ നിരക്ക് കുറയ്ക്കുമെന്നാണ് അഭ്യൂഹം. ഈ തീരുമാനം വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും
മലയാളം വാർത്തകൾ/Photogallery/Money/
Gold Price Today: മാസതുടക്കത്തിൽ തന്നെ സ്വർണവിലയിൽ കുതിപ്പ്; ഇന്നത്തെ നിരക്ക് അറിയാം
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories