Gold Price Today: സ്വര്‍ണവില വീണ്ടും കുതിക്കുന്നു; അഞ്ച് ദിവസത്തിനിടെ കൂടിയത് പവന് 2320 രൂപ
- Published by:Rajesh V
- news18-malayalam
Last Updated:
Gold Price in Kerala: ഒരു പവൻ സ്വർണത്തിന് ഇന്ന് 57,800 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7225 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 7880 രൂപയുമായി
advertisement
1/7

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. അഞ്ചുദിവസത്തിനിടെ മാത്രം പവന് വർധിച്ചത് 2320 രൂപയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 640 രൂപയാണ് വർധിച്ചത്.
advertisement
2/7
ഒരു പവൻ സ്വർണത്തിന് ഇന്ന് 57,800 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7225 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 7880 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 240 രൂപ കൂടി 57,160 രൂപയായിരുന്നു.
advertisement
3/7
55,480ത്തിലേക്ക് താഴ്ന്ന സ്വർണവില നവംബർ 18 മുതലാണ് മുകളിലേക്ക് കയറിത്തുടങ്ങിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ ഒന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 59,080 രൂപയായിരുന്നു.
advertisement
4/7
നവംബർ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകിയാൽ മതിയായിരുന്നു. പവന് 55,480 രൂപയും.
advertisement
5/7
ഒക്ടോബർ മാസം അവസാനത്തോടെ 60,000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലായിരുന്നു ഉപഭോക്താക്കൾ. ഇതിനിടെയാണ് ഇപ്പോൾ വീണ്ടും കുതിപ്പ് തുടരുന്നത്.
advertisement
6/7
ഒക്ടോബർ മാസം അവസാനത്തോടെ 60,000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലായിരുന്നു ഉപഭോക്താക്കൾ. ഇതിനിടെയാണ് ഇപ്പോൾ വീണ്ടും കുതിപ്പ് തുടരുന്നത്.
advertisement
7/7
സ്വർണത്തിന്റെ ആഗോള ഡിമാൻഡ്, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, പലിശ നിരക്കുകൾ, സർക്കാർ നയങ്ങൾ എന്നിവ സ്വർണവിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. കൂടാതെ, സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള അവസ്ഥയും മറ്റ് കറൻസികൾക്കെതിരെ യുഎസ് ഡോളറിന്റെ നിലവാരവും ഇന്ത്യൻ വിപണിയിലെ സ്വർണവിലയെ നിർണയിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Money/
Gold Price Today: സ്വര്‍ണവില വീണ്ടും കുതിക്കുന്നു; അഞ്ച് ദിവസത്തിനിടെ കൂടിയത് പവന് 2320 രൂപ