Gold Price Today: സ്വർണവിലയിൽ സമീപകാലത്തെ വമ്പൻ ഇടിവ്; പുതിയ നിരക്കുകൾ അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
kerala gold rate updates: രണ്ടുമാസത്തെ ഏറ്റവും വലിയ പ്രതിദിന ഇടിവാണിത്. ഉത്സവ, വിവാഹ സീസണിൽ സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ഏറെ സന്തോഷകരമായ വാർത്തയാണിത്
advertisement
1/6

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ സമീപകാലത്തെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. ഒറ്റദിവസം കൊണ്ട് പവന് 480 രൂപയാണ് കുറഞ്ഞത്. രണ്ടുമാസത്തെ ഏറ്റവും വലിയ പ്രതിദിന ഇടിവാണിത്. ഉത്സവ, വിവാഹ സീസണിൽ സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ഏറെ സന്തോഷകരമായ വാർത്തയാണിത്.
advertisement
2/6
പവന് 480 രൂപ കുറഞ്ഞതോടെ സ്വര്‍ണ വില 43,120 രൂപയിലേക്ക് എത്തി. മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 5,390 രൂപയിലാണ് കേരളത്തിലെ സ്വര്‍ണ വില. ജൂണ്‍ 29 നാണ് ഇതിന് മുന്‍പ് 43,120 രൂപയിലേക്ക് സ്വര്‍ണ വില എത്തിയത്. അന്ന് 43,080 രൂപയിലേക്ക് സ്വർണ വില എത്തിയിരുന്നു.
advertisement
3/6
ഇന്നത്തെ വമ്പന്‍ ഇടിവോടെ സ്വര്‍ണ വില നാല് ദിവസത്തിനിടെ 840 രൂപ കുറഞ്ഞു. ഈ ആഴ്ചയില്‍ തിങ്കളാഴ്ച 43,960 രൂപയിലാണ് സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. തൊട്ടടുത്ത ദിവസം 160 രൂപയും ബുധനാഴ്ച 200 രൂപയുമാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്.
advertisement
4/6
രണ്ടാഴ്ചയ്ക്കുള്ളിൽ മാസത്തിലെ ഉയർന്ന നിലവാരത്തിനടുത്തും താഴ്ന്ന നിലവാരത്തിലും സ്വര്‍ണ വില വ്യാപാരം നടത്തി. വലിയ ചാഞ്ചാട്ടമാണ് ഈ സമയത്ത് സ്വർണ വിലയിൽ ദൃശ്യമായത്. ഈ മാസം നാലാം തീയതിയായിരുന്നു സ്വർണവില ഉയർന്ന നിരക്കിലെത്തിയത്. അന്ന് 44,240 രൂപയായിരുന്നു പവന്.
advertisement
5/6
സെപ്റ്റംബര്‍ 13, 14 തീയതികളിൽ 43,600 രൂപയിലെത്തിയ സ്വർണം അഞ്ച് ദിവസം കൊണ്ട് 560 രൂപയാണ് ഉയര്‍ന്നത്. സെപ്റ്റംബര്‍ 19നാണ് മാസത്തിലെ ഉയർന്ന നിലവാരത്തിനടുത്ത് സ്വർണ വില എത്തിയത്. 44,160 രൂപയിലെത്തിയ സ്വര്‍ണ വില മാസത്തിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് 80 രൂപ താഴെയായിരുന്നു. വീണ്ടും താഴേക്ക് നീങ്ങിയ സ്വർണം 7 ദിവസം കൊണ്ട് 560 രൂപ ഇടിഞ്ഞാണ് കഴിഞ്ഞ ദിവസം 43,600 രൂപ എന്ന മാസത്തിലെ താഴ്ന്ന നിലയിലേക്ക് എത്തിയത്. ഇതിന് ശേഷമാണ് 480 രൂപ ഇടിഞ്ഞത്.
advertisement
6/6
അമേരിക്കയിലെ പലിശ നിരക്ക് വർധനവിന്റെ സാധ്യതകൾ മുന്നിൽ കണ്ട് ഡോളർ കരുത്താർജിക്കുന്നതാണ് ആഗോളവിപണിയിൽ സ്വർണ വിലയിൽ വലിയ ഇടിവിന് കാരണമായത്. സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.1 ശതമാനം ഉയർന്ന് 1,876.89 ഡോളറിലെത്തി. ബുധനാഴ്ച 1.4 ശതമാനം ഇടിവാണ് സ്വർണ വിലയിലുണ്ടായത്. രണ്ട് മാസത്തെ ഏറ്റവും വലിയ പ്രതിദിന ഇടിവാണിത്.
മലയാളം വാർത്തകൾ/Photogallery/Money/
Gold Price Today: സ്വർണവിലയിൽ സമീപകാലത്തെ വമ്പൻ ഇടിവ്; പുതിയ നിരക്കുകൾ അറിയാം