Gold Price Today: ദീപാവലി തലേന്ന് സ്വർണവിലയിൽ വൻ കുതിപ്പ്; വീണ്ടും റെക്കോഡ് തിരുത്തി
- Published by:Rajesh V
- news18-malayalam
Last Updated:
രണ്ട് ദിവസത്തിനിടെ മാത്രം 1000 രൂപയുടെ വർധനവാണ് സ്വർണവിലയിലുണ്ടായത്.
advertisement
1/8

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. ഇന്നലെ ചരിത്രത്തിലാദ്യമായി 59,000 എത്തിയ സ്വർണ വില ഇന്ന് വീണ്ടും കുതിച്ചു. 520 രൂപയാണ് ഇന്ന് മാത്രം വർധിച്ചത്. ഇതോടെ വില 60000 കടക്കുമോ എന്ന ആശങ്കയിലാണ് ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവർ.
advertisement
2/8
രണ്ട് ദിവസത്തിനിടെ മാത്രം 1000 രൂപയുടെ വർധനവാണ് സ്വർണവിലയിലുണ്ടായത്. ഇന്ന് 59,520 രൂപ നിരക്കിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടക്കുക. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7440 രൂപയാണ് നൽകേണ്ടത്.
advertisement
3/8
തിങ്കളാഴ്ച വില കുറഞ്ഞത് ആശ്വാസമായിരുന്നു. 360 രൂപയാണ് തിങ്കളാഴ്ച ഒറ്റയടിക്ക് കുറഞ്ഞിരുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ഒരേ വിലയിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. ചൊവ്വാഴ്ച ഒറ്റയടിക്ക് 480 രൂപ വർധിച്ചു.
advertisement
4/8
ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.
advertisement
5/8
ഒക്ടോബർ 16നാണ് വില 57,000 കടന്നത്. ഒക്ടോബർ 19 ന് ഇത് 58,000വും കടന്നു. ഒക്ടോബർ 29ന് 59,000 കടന്ന സ്വർണവില വീണ്ടും കുതിച്ചുയരുകയാണ്.
advertisement
6/8
കേരളത്തിൽ സ്വർണവില പവന് വൈകാതെ 60,000 രൂപയെന്ന നാഴികക്കല്ല് ഭേദിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യാന്തര വില റെക്കോർഡ് തകർത്ത് കുതിച്ചതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്.
advertisement
7/8
കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ ഔൺസിന് 2,758 ഡോളർ എന്ന റെക്കോർഡ് രാജ്യാന്തര വില ഇന്ന് മറികടന്ന് 2,781 ഡോളർ എന്ന പുതിയ ഉയരത്തിലെത്തി.യു എസ് തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടാണ് രാജ്യാന്തര വിപണിയിൽ വില കുതിച്ചുയരുന്നത്.
advertisement
8/8
കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ ഔൺസിന് 2,758 ഡോളർ എന്ന റെക്കോർഡ് രാജ്യാന്തര വില ഇന്ന് മറികടന്ന് 2,781 ഡോളർ എന്ന പുതിയ ഉയരത്തിലെത്തി.യു എസ് തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടാണ് രാജ്യാന്തര വിപണിയിൽ വില കുതിച്ചുയരുന്നത്.
മലയാളം വാർത്തകൾ/Photogallery/Money/
Gold Price Today: ദീപാവലി തലേന്ന് സ്വർണവിലയിൽ വൻ കുതിപ്പ്; വീണ്ടും റെക്കോഡ് തിരുത്തി