Gold Price Today: നവംബറിൽ ആദ്യമായി സ്വര്‍ണവിലയിൽ വർധനവ്; പുതിയ നിരക്കുകൾ അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു
advertisement
1/6

തിരുവനന്തപുരം: ഈ മാസമാദ്യമായി സ്വർണവിലയിൽ വർധനവ്. പവന് 80 രൂപവര്‍ധിച്ച് വീണ്ടും 59,000 ലേക്ക് സ്വര്‍ണവില അടുത്തു. 58,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപ വര്‍ധിച്ച് 7365 രൂപയായി.
advertisement
2/6
ഓരോ ദിവസവും റെക്കോർഡുകൾ തകർത്ത് മുന്നേറിയ സ്വര്‍ണവില നവംബർ ഒന്നുമുതലാണ് ഇടിയാന്‍ തുടങ്ങിയത്. ഉടന്‍ തന്നെ 60,000 തൊടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് വിലയിൽ നേരിയ കുറവുണ്ടായത്.
advertisement
3/6
മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപ വര്‍ധിച്ച് 60,000ലേക്ക് നീങ്ങിയിരുന്ന സ്വര്‍ണവിലയാണ് നവംബർ പിറന്നതോടെ താഴേക്ക് വന്നത്. 21 ദിവസത്തിനിടെ ഏകദേശം 3500 രൂപ വര്‍ധിച്ച ശേഷമായിരുന്നു ഇടിവ്.
advertisement
4/6
ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു. നവംബർ ആരംഭത്തോടെ സ്വർണവിലയിൽ കുറവാണ് രേഖപ്പെടുത്തി വന്നിരുന്നത്.
advertisement
5/6
ഒക്ടോബർ 16നാണ് വില 57,000 കടന്നത്. ഒക്ടോബർ 19 ന് 58,000വും കടന്നു. ഒക്ടോബർ 29 ന വില 59,000 വും കടന്നിരുന്നു. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
advertisement
6/6
ഒന്നാം തീയതിയാണ് ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 59,080 ആയിരുന്നു ഇത്. ഇന്നലെയായിരുന്നു ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. പവന് 58,920 രൂപ.
മലയാളം വാർത്തകൾ/Photogallery/Money/
Gold Price Today: നവംബറിൽ ആദ്യമായി സ്വര്‍ണവിലയിൽ വർധനവ്; പുതിയ നിരക്കുകൾ അറിയാം