TRENDING:

Kerala Gold Price | സ്വർണവില ഇന്നും ഉയരത്തിൽ തന്നെ ; നിരക്ക് അറിയാം

Last Updated:
വരും ദിവസങ്ങളിൽ സ്വര്‍ണം പവന് 57000 കടക്കുമോ എന്നാണ് ആഭരണപ്രേമികളുടെ ആശങ്ക
advertisement
1/5
Kerala Gold Price | സ്വർണവില ഇന്നും ഉയരത്തിൽ തന്നെ ; നിരക്ക് അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ( Gold Rate )മാറ്റമില്ല. പവൻ്റെ വില 56960 രൂപ എന്ന റെക്കോര്‍ഡ് നിരക്കില്‍ തുടരുകയാണ്. 22 കാരറ്റ് ഗ്രാമിന് 7120 രൂപയും 18 കാരറ്റ് ഗ്രാമിന് 5885 രൂപയുമാണ് നല്‍കേണ്ടത്. വരും ദിവസങ്ങളിൽ സ്വര്‍ണം പവന് 57000 കടക്കുമോ എന്നാണ് ആഭരണപ്രേമികളുടെ ആശങ്ക.
advertisement
2/5
അടുത്തിടെ 56,800 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡിട്ട സ്വര്‍ണവില തുടര്‍ന്നുള്ള മൂന്ന് ദിവസം കൊണ്ട് 400 രൂപ ഇടിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം മുതല്‍ തിരിച്ചുകയറിയ സ്വര്‍ണവില 56,800 എന്ന റെക്കോര്‍ഡും മറികടന്നാണ് കുതിക്കുന്നത്.
advertisement
3/5
സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട് .
advertisement
4/5
നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. യുഎസ് തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
advertisement
5/5
മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് വരുന്നത്.
മലയാളം വാർത്തകൾ/Photogallery/Money/
Kerala Gold Price | സ്വർണവില ഇന്നും ഉയരത്തിൽ തന്നെ ; നിരക്ക് അറിയാം
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories