TRENDING:

Kerala Gold Price | ആശ്വസിക്കാമോ സ്വർണവിലയിൽ നേരിയ ഇടിവ് ; നിരക്ക്

Last Updated:
സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍
advertisement
1/5
Kerala Gold Price | ആശ്വസിക്കാമോ സ്വർണവിലയിൽ നേരിയ ഇടിവ് ; നിരക്ക്
റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ഉയർന്ന് പൊങ്ങിക്കൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) നേരിയ ഇടിവ് .പവന് 360 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58,520 രൂപയാണ് . ഗ്രാമിന് 35 രൂപ കുറഞ്ഞു.  7315 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. വിലയിൽ ഇടിവ് വന്നിട്ടുണ്ടെങ്കിൽ പോലും ഉയർന്ന നിരക്കിൽ തന്നെയാണ് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്.
advertisement
2/5
ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലി ഇനത്തിലുള്ള സ്വർണാഭരണം വാങ്ങണമെങ്കിൽ തന്നെ 64,000 രൂപയോളം വേണം. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. ശനിയാഴ്ച 58,880 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരവും കുറിച്ചു. ഇതിന് ശേഷമാണ് ഇന്ന് വില താഴ്ന്നത്.
advertisement
3/5
തുലാം മാസം പിറന്നതോടെ ഹിന്ദു കുടുംബങ്ങളില്‍ വിവാഹ തിരക്ക് ആരംഭിച്ചിട്ടുണ്ട്. ദീപാവലി അടക്കമുള്ള ഉത്സവ സീസണ്‍ കൂടി ആയതിനാല്‍ സ്വര്‍ണത്തിന് ആവശ്യം വർധിക്കുന്ന സമയമാണിത്. സമീപകാലത്തൊന്നും സ്വര്‍ണവിലയില്‍ ആശ്വസിക്കാവുന്ന തരത്തിലുള്ള ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
advertisement
4/5
സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.
advertisement
5/5
അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.
മലയാളം വാർത്തകൾ/Photogallery/Money/
Kerala Gold Price | ആശ്വസിക്കാമോ സ്വർണവിലയിൽ നേരിയ ഇടിവ് ; നിരക്ക്
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories