TRENDING:

Kerala Gold Price | ഇന്നും സ്വർണവില താഴേക്ക്; പവന് കുറഞ്ഞത് 120 രൂപ

Last Updated:
സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍
advertisement
1/5
Kerala Gold Price | ഇന്നും സ്വർണവില താഴേക്ക്; പവന് കുറഞ്ഞത് 120 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായി രണ്ടാം ദിനമാണ് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ​ഗ്രാമിന് 15 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 120 രൂപയും കുറഞ്ഞു. ഗ്രാമിന് 7,370 രൂപയും പവന് 58,960 രൂപയുമാണ് ഇന്നത്തെ സ്വർണ വില.
advertisement
2/5
കഴിഞ്ഞ ദിവസം 7,385 രൂപയായിരുന്നു ഗ്രാമിന്‍റെ വില. പവന് 59,080 രൂപയുമായിരുന്നു സ്വർണവില. നവംബർ ആരംഭത്തോടെയാണ് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയത്.
advertisement
3/5
രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്തിലെ സ്വർണവിലയിലും പ്രകടമാകുന്നത്. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതുകൊണ്ട് തന്നെ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും രാജ്യത്ത് പ്രതിഫലിക്കും. ഇന്ന് സ്വർണത്തിന്റെ അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 2,735 ഡോളറാണ്.
advertisement
4/5
സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.
advertisement
5/5
അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.
മലയാളം വാർത്തകൾ/Photogallery/Money/
Kerala Gold Price | ഇന്നും സ്വർണവില താഴേക്ക്; പവന് കുറഞ്ഞത് 120 രൂപ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories