Kerala Gold Price | 'വീണ്ടും ഉയരത്തിലേക്ക് ' സ്വർണവിലയിൽ വർധന ; നിരക്ക് അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
60,000 രൂപയുണ്ടെങ്കില്‍ പോലും ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കാത്ത അവസ്ഥയിലേക്കാണ് സ്വർണവില കുതിച്ചുയരുന്നത്
advertisement
1/5

റെക്കോർഡുകൾ തിരുത്തിക്കുറിച്ച് വീണ്ടും ഉയർന്ന് പൊങ്ങി സ്വർണവില (Gold Rate). പവന് 80 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 58,360 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണിയിലെ നിരക്ക്.ഗ്രാമിന് 10 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത് .7295 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.കഴിഞ്ഞ ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ആഭരണപ്രേമികൾക്ക് ആശങ്ക പടർത്തുന്നതാണ് നിലവിലെ വിപണിയിലെ നിരക്ക് .
advertisement
2/5
60,000 രൂപയുണ്ടെങ്കില്‍ പോലും ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കാത്ത അവസ്ഥയിലേക്കാണ് സ്വർണവില കുതിച്ചുയരുന്നത് . സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണിത്. തുലാം മാസം പിറന്നതോടെ ഹിന്ദു കുടുംബങ്ങളില്‍ വിവാഹ തിരക്ക് ആരംഭിച്ചിട്ടുണ്ട്. ദീപാവലി അടക്കമുള്ള ഉത്സവ സീസണ്‍ കൂടി ആയതിനാല്‍ സ്വര്‍ണത്തിന് ആവശ്യം വർധിക്കുന്ന സമയമാണിത്.
advertisement
3/5
സമീപകാലത്തൊന്നും സ്വര്‍ണവിലയില്‍ ആശ്വസിക്കാവുന്ന തരത്തിലുള്ള ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഈ മാസം പിന്നിടാൻ ഇനിയും ഒരാഴ്ചയിലേറെ ഉണ്ട് എന്നതിനാല്‍ തന്നെ നിലവിലെ പ്രവണത അനുസരിച്ചാണെങ്കിൽ ഒക്ടോബറില്‍ തന്നെ പവന്‍ വില 60,000 കടന്നേക്കും എന്നാണ് കണക്കുകൂട്ടല്‍.
advertisement
4/5
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വര്‍ണം വാങ്ങിയവരെ സംബന്ധിച്ച് വലിയ നേട്ടമാണ് ഇപ്പോള്‍ സ്വര്‍ണം വിറ്റാല്‍ ലഭിക്കാന്‍ പോകുന്നത്. പത്ത് വര്‍ഷം മുന്‍പ് 20000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അന്ന് സ്വര്‍ണം വാങ്ങിയവര്‍ ഇന്ന് വില്‍ക്കുമ്പോള്‍ 40000 ത്തോളം രൂപയാണ് ലാഭമായി മാത്രം ലഭിക്കാന്‍ പോകുന്നത്.
advertisement
5/5
ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 65,000 രൂപയെങ്കിലും ചെലവാക്കേണ്ടിവരും. ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവയ്ക്ക് പുറമെ പണിക്കൂലി കൂടി ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ കൊടുക്കേണ്ടി വരും. മൂന്ന് ശതമാനമാണ് സ്വര്‍ണത്തിന്റെ ജിഎസ്ടി പണിക്കൂലി ജ്വല്ലറികള്‍ക്ക് അനുസൃതമായി വ്യത്യാസപ്പെട്ടേക്കാം.
മലയാളം വാർത്തകൾ/Photogallery/Money/
Kerala Gold Price | 'വീണ്ടും ഉയരത്തിലേക്ക് ' സ്വർണവിലയിൽ വർധന ; നിരക്ക് അറിയാം