Kerala Gold Price |എന്റെ പൊന്നേ വിലയിൽ വീണ്ടും വർധന ! നിരക്ക്
- Published by:Sarika N
- news18-malayalam
Last Updated:
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്
advertisement
1/5

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വർധനവ്. പവന് 240 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇതോടെ 57,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 7145 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
advertisement
2/5
നവംബര്‍ ആദ്യവാരത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.
advertisement
3/5
ഒരാഴ്ചയ്ക്കിടെ പവന് 1700 രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ട്രംപിന്റെ വിജയശേഷം ഉയര്‍ന്ന വില നിലവാരത്തിലെത്തിയ ഡോളറും കഴിഞ്ഞ ദിവസങ്ങളില്‍ ദുര്‍ബലമായിരുന്നു. ഇതും സ്വര്‍ണത്തിന്റെ വില കൂടുന്നതിന് കാരണമായി.
advertisement
4/5
ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, സാമ്പത്തിക അപകടസാധ്യതകള്‍, കുറഞ്ഞ പലിശനിരക്ക് അന്തരീക്ഷം എന്നിവ സ്വര്‍ണത്തിന്റെ ഡിമാന്റ് വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് കൊമേഴ്സ്ബാങ്ക് വിശകലന വിദഗ്ധരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
advertisement
5/5
ഈ മാസത്തെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം: നവംബർ 1- 59,080, നവംബർ 2- 58,960, നവംബർ 3- 58,960, നവംബർ 4- 58,960, നവംബർ 5- 58,840, നവംബർ 6- 58,920, നവംബർ 7- 57,600 , നവംബർ 8- 58,280, നവംബർ 9- 58,200, നവംബർ 10- 58,200, നവംബർ 11- 57,760, നവംബർ 12- 56,680, നവംബർ 13- 56,360, നവംബർ 14- 55,480, നവംബർ 15- 55,560, നവംബർ 16- 55,480, നവംബർ 17- 55,480, നവംബർ 18- 55,960, നവംബർ 19- 56,520, നവംബർ 20- 56,920.