Kerala Gold Price | 'ഉയരത്തിൽ തുടർന്ന് പൊന്നിൻ വില' ; നിരക്ക് അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
കുതിച്ചുയരുന്ന സ്വർണവില പുതിയ റെക്കോർഡുകൾ ഉണ്ടാകുകയാണ്
advertisement
1/5

സംസ്ഥാനത്ത് സ്വർണവിലയിൽ ( Gold Rate ) മാറ്റമില്ല . ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 56,960 രൂപയാണ് . ഗ്രാമിന് 7120 രൂപയാണ് വിപണിയിലെ നിരക്ക് . കുതിച്ചുയരുന്ന സ്വർണവില പുതിയ റെക്കോർഡുകൾ ഉണ്ടാകുകയാണ്. 57000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ സ്വര്‍ണവില കുറയാന്‍ തുടങ്ങിയിരുന്നു . എന്നാൽ വീണ്ടും ഉയരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
advertisement
2/5
മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് കുതിക്കുന്നത്. സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
advertisement
3/5
ഇപ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും, നികുതിയും അടക്കം 60,000- 65,000 രൂപ മുടക്കേണ്ടി വരും. രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
advertisement
4/5
ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട് .നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്.
advertisement
5/5
യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. യുഎസ് തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മലയാളം വാർത്തകൾ/Photogallery/Money/
Kerala Gold Price | 'ഉയരത്തിൽ തുടർന്ന് പൊന്നിൻ വില' ; നിരക്ക് അറിയാം