Fuel Price Hike | തുടർച്ചയായി പതിനേഴാം ദിവസവും ഇന്ധനവില മുകളിലേക്ക്; ഡീസലിന് വർധിച്ചത് 9.50 രൂപ; പെട്രോളിന് 8.52 രൂപ
- Published by:Rajesh V
- news18-malayalam
Last Updated:
Fuel Price Hike | ഡീസല്‍ ലിറ്ററിന് 52 പൈസയും പെട്രോള്‍ ലിറ്ററിന് 19 പൈസയും ചൊവ്വാഴ്ച വർധിച്ചു.
advertisement
1/5

കൊച്ചി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില റെക്കോഡിലേക്ക്. ഡീസല്‍ ലിറ്ററിന് 52 പൈസയും പെട്രോള്‍ ലിറ്ററിന് 19 പൈസയും ചൊവ്വാഴ്ച വർധിച്ചു. തുടര്‍ച്ചയായ പതിനേഴാം ദിവസമാണ് എണ്ണ കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത്.
advertisement
2/5
കഴിഞ്ഞ 17 ദിവസത്തിനിടെ ഡീസലിന് 9.50 രൂപയും പെട്രോളിന് 8.52 രൂപയുമാണ് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. നിലവില്‍ 80.02 രൂപയാണ് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വില 75.17 രൂപയിലുമെത്തി.
advertisement
3/5
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.
advertisement
4/5
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് 82 ദിവസത്തെ ഇടവേളക്കു ശേഷം ജൂൺ ഏഴുമുതലാണ് രാജ്യത്ത് ഇന്ധന വില വർധിപ്പിക്കാൻ തുടങ്ങിയത്.
advertisement
5/5
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ നേരിയ വർധനയാണ് ഇന്ധനവില കൂട്ടാൻ കാരണമായി പറയുന്നത്. എന്നാൽ, വില കുത്തനെ കുറഞ്ഞപ്പോൾ ഇന്ധന വില കുറയ്ക്കാൻ എണ്ണകമ്പനികൾ തയാറായിരുന്നില്ല.
മലയാളം വാർത്തകൾ/Photogallery/Money/
Fuel Price Hike | തുടർച്ചയായി പതിനേഴാം ദിവസവും ഇന്ധനവില മുകളിലേക്ക്; ഡീസലിന് വർധിച്ചത് 9.50 രൂപ; പെട്രോളിന് 8.52 രൂപ