TRENDING:

Petrol price | മറ്റു പല സംസ്ഥാനങ്ങളിലും പെട്രോൾ വില 100 രൂപയിൽ താഴെ; കേരളത്തിൽ ലിറ്ററിന് എത്ര നൽകണം?

Last Updated:
ഏറ്റവും പുതിയ പട്ടിക പ്രകാരം എറണാകുളത്താണ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് പെട്രോൾ വിൽക്കുന്നത്
advertisement
1/6
Petrol price | മറ്റു പല സംസ്ഥാനങ്ങളിലും പെട്രോൾ വില 100 രൂപയിൽ താഴെ; കേരളത്തിൽ ലിറ്ററിന് എത്ര നൽകണം?
മാർച്ച് 15 വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന മുറയ്ക്ക് സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികൾ (ഒഎംസി) ഇന്ധന വില (fuel price) ലിറ്ററിന് 2 രൂപ വീതം കുറച്ചിട്ടുണ്ട്. 2022 മെയ് മാസത്തിന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയുന്നത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് ഇങ്ങനെയൊരു നീക്കം. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം മാർച്ച് 14 ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് വഴിയാണ് വില കുറയ്ക്കൽ തീരുമാനം പ്രഖ്യാപിച്ചത്
advertisement
2/6
രാജ്യത്തുടനീളമുള്ള വില പരിഷ്‌കരണത്തെക്കുറിച്ച് എണ്ണക്കമ്പനികൾ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും ട്വീറ്റിൽ പറയുന്നു. പുതിയ മാറ്റത്തിലൂടെ പല സംസ്ഥാനങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 രൂപയിൽ താഴെയായിരിക്കുന്നു. വില പരിഷ്‌കരണത്തോടെ, ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയിൽ പെട്രോൾ ലിറ്ററിന് 94.72 രൂപയ്ക്ക് വിൽക്കും. അതിനു മുൻപ് വില 96.72 രൂപയായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
മറ്റ് മെട്രോ നഗരങ്ങളായ മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച മുതൽ ലിറ്ററിന് യഥാക്രമം ₹ 2.10, ₹ 2.09, ₹ 1.88 എന്നിങ്ങനെ കുറഞ്ഞ് 104.21, 103.94, 100.75 തുടങ്ങിയ നിരക്കുകളിലാണ് ഇന്ധനം വിൽക്കുന്നത്
advertisement
4/6
ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ യഥാക്രമം 87.62, 92.15, 90.76, 92.34 എന്ന നിരക്കിൽ ഡീസൽ വിൽക്കുമെന്ന് മന്ത്രാലയം ട്വീറ്റിൽ പങ്കിട്ട വിലവിവര പട്ടികയിൽ കാണിക്കുന്നു
advertisement
5/6
കഴിഞ്ഞ മാസങ്ങളിൽ ഇന്ധനവില കുറയുമെന്ന ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. അന്താരാഷ്‌ട്ര ക്രൂഡ് വിലയെ അടിസ്ഥാനമാക്കിയുള്ള വിലനിർണ്ണയ സംവിധാനം പിന്തുടർന്ന്, ദിനംപ്രതി ഇന്ധനവില നിശ്ചയിക്കുന്നത് എണ്ണവിപണന കമ്പനികളാണ്. എന്നിരുന്നാലും, രണ്ട് ഇന്ധനങ്ങളുടെയും എക്സൈസ് തീരുവ കുറയ്ക്കാനുള്ള സർക്കാർ പ്രഖ്യാപനത്തെത്തുടർന്ന് 2022 മെയ് മുതൽ വില മാറ്റമില്ലാതെ തുടരുകയുമാണ്
advertisement
6/6
മറ്റു പല സംസ്ഥാനങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 രൂപയിൽ താഴെയെങ്കിലും, കേരളത്തിൽ ആ ട്രെൻഡ് എത്താൻ ഇനിയും കാത്തിരിക്കേണ്ടതായുണ്ട്. ഏറ്റവും പുതിയ പട്ടിക പ്രകാരം എറണാകുളത്താണ് കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് പെട്രോൾ വിൽക്കുന്നത് 105.43 രൂപയാണ് ഇവിടുത്തെ നിരക്ക്. കൂടിയ വില ഇടുക്കിയിലും; 107.58 രൂപ
മലയാളം വാർത്തകൾ/Photogallery/Money/
Petrol price | മറ്റു പല സംസ്ഥാനങ്ങളിലും പെട്രോൾ വില 100 രൂപയിൽ താഴെ; കേരളത്തിൽ ലിറ്ററിന് എത്ര നൽകണം?
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories