PUBG | തിരിച്ചുവരാനൊരുങ്ങി പബ്ജി; എയർടെല്ലുമായി ഉടമസ്ഥരുടെ ചർച്ച പുരോഗമിക്കുന്നു
Last Updated:
ഇന്ത്യയിൽ പബ്ജി നിരോധിച്ചത് ഇതിന്റെ ആഗോളതലത്തിലുള്ള വളർച്ചയെ തന്നെ തടസപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
advertisement
1/4

ന്യൂഡൽഹി: പബ്ജി ആരാധകർക്ക് സന്തോഷിക്കാൻ ഒരു വാർത്ത. പബ്ജി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നെന്നാണ് റിപ്പോർട്ടുകൾ. ഭാരതി എയർടെല്ലുമായി സഹകരിച്ച് പബ്ജി മൊബൈൽ ഗെയിം ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്. നേരത്തെ ഇന്ത്യൻ വിപണിയിലേക്ക് ഗെയിം കൊണ്ടു വരുന്നതിന് ജിയോയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ പുതിയതായി പുറത്തുവരുന്ന വാർത്ത എയർടെല്ലുമായി പ്രാരംഭ ചർച്ചകൾ തുടങ്ങിയെന്നാണ്.
advertisement
2/4
പബ്ജി ഉൾപ്പെടെയുള്ള 118 ചൈനീസ് ആപ്പുകൾക്ക് ഈ വർഷം സെപ്റ്റംബർ രണ്ടിന് ആയിരുന്നു കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ, പിന്നീട് പബ്ജി കമ്പനി ചൈനയുമായുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതും ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും ചെയ്യുന്നത് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പബ്ജിക്ക് എതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചത്.
advertisement
3/4
ഏതായാലും ചൈനയുമായുള്ള ബന്ധം ഉപേക്ഷിച്ച സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള റീ-എൻട്രി സുഗമമാകുമെന്നാണ് പബ്ജി പ്രതീക്ഷിക്കുന്നത്. എയർടെല്ലും പബ്ജി കോർപറേഷനും തമ്മിൽ പബ്ജി മൊബൈലിന്റെ വിതരണാവകാശം കൈമാറുന്നതിനെക്കുറിച്ചാണ് നിലവിൽ ചർച്ചകൾ പുരോഗമിക്കുന്നത്. ഇന്ത്യയിൽ പബ്ജിക്ക് നിരവധി ആരാധകരാണ് ഉള്ളത്. അതുകൊണ്ടു തന്നെ എങ്ങനെയും ഇന്ത്യയിലേക്ക് തിരികെയെത്തുക എന്ന ലക്ഷ്യത്തിനാണ് പബ്ജി ശ്രമിക്കുന്നത്.
advertisement
4/4
ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്താൻ എല്ലാ ശ്രമങ്ങളും പബ്ജി നടത്തുന്നെന്നാണ് എന്റാക്കർ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ പബ്ജി നിരോധിച്ചത് ഇതിന്റെ ആഗോളതലത്തിലുള്ള വളർച്ചയെ തന്നെ തടസപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. പബ്ജി മൊബൈലിനായി ആഗോളതലത്തിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നത് 10.7 ദശലക്ഷമാണ്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങൾ ആയിരുന്നു പബ്ജി മൊബൈലിന് ഇന്ത്യയിൽ ഏറ്റവും നല്ല മാസം. അതിനുശേഷം ഇന്ത്യയിൽ പബ്ജി നിരോധനം നിലവിൽ വന്നു. പബ്ജിയുടെ മൊത്തത്തിലുള്ള ഡൗൺലോഡുകളിൽ 30 മുതൽ 35 ശതമാനം വരെ ഇന്ത്യയിൽ നിന്നാണ്.
മലയാളം വാർത്തകൾ/Photogallery/Money/Tech/
PUBG | തിരിച്ചുവരാനൊരുങ്ങി പബ്ജി; എയർടെല്ലുമായി ഉടമസ്ഥരുടെ ചർച്ച പുരോഗമിക്കുന്നു