ഭീകരരില്‍ നിന്നും പിടിച്ചെടുത്തത് എം 4 ; അമേരിക്കന്‍ നിര്‍മ്മിത തോക്കിന്റെ പ്രത്യേകതകള്‍ ഇങ്ങനെ
Last Updated:
അജേഷ് എം.വി
advertisement
1/5

ജെയ്ഷ് ഇ മുഹമ്മദ് ഭീകരരില്‍ നിന്നും ഇന്ത്യന്‍ സൈന്യം കണ്ടെടുത്തത് അത്യാധുനിക എം 4 കാര്‍ബൈന്‍ (M4 carbine) തോക്കുകള്‍. കഴിഞ്ഞ ദിവസം ശ്രീനഗറില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. 2018 ഒക്ടോബറില്‍ കശ്മീരിലെ ട്രാലില്‍ കൊല്ലപ്പെട്ട മസൂദ് അസറിന്റെ ബന്ധുവായ ഉസ്മാന്‍ ഹൈദറില്‍ നിന്നും എം4 കാര്‍ബൈന്‍ തോക്കുകള്‍ കണ്ടെടുത്തിരുന്നു.
advertisement
2/5
പാക് സൈന്യത്തിലെ സ്‌പെഷല്‍ ഫോഴ്‌സാണ് നിലവില്‍ ഈ തോക്ക് ഉപയോഗിക്കുന്നത്. ഭീകരര്‍ക്ക് ഈ തോക്ക് പാകിസ്താന്‍ സൈന്യത്തില്‍ നിന്ന് മാത്രമേ ലഭിക്കൂവെന്നാണ് ഇന്ത്യന്‍ സുരക്ഷാസേനകള്‍ വിലയിരുത്തുന്നു. കൂടുതല്‍ എം4 കാര്‍ബൈന്‍ തോക്കുകള്‍ ഭീകരര്‍ കശ്മീരില്‍ എത്തിച്ചിട്ടുണ്ടാകാമെന്ന ആശങ്കയുമുണ്ട്.
advertisement
3/5
ഏറെ മാരകശേഷിയുള്ള തോക്കാണ് എം4 കാര്‍ബൈന്‍. അമേരിക്കന്‍ സൈന്യം ഏറെക്കാലം ഉപയോഗിച്ചിരുന്ന എം16 തോക്കുകള്‍ക്ക് പകരക്കാരനായാണ് എം4 കാര്‍ബൈന്‍ സ്ഥാനം പിടിച്ചത്.
advertisement
4/5
1994ല്‍ സേനയുടെ ഭാഗമായ എം4, 2005 മുതല്‍ അവരുടെ പ്രധാന ആയുധമാണ്. സെമി ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തിക്കുന്ന ഈ തോക്കിന് ഒറ്റത്തവണ കാഞ്ചി വലിച്ചാല്‍ തുരുതുരാ വെടിയുണ്ടകള്‍ പായിക്കാന്‍ (burst mode) കഴിയും. തോക്കില്‍ ചില ഭാഗങ്ങള്‍ ഘടിപ്പിച്ചാല്‍ അതിനെ ഗ്രനേഡ് ലോഞ്ചറുമാക്കാം (UGBL).
advertisement
5/5
ഇത്തരം അത്യാധുനിക തോക്കുകള്‍ കശ്മീര്‍ താഴ്വരയില്‍ എത്തിയാല്‍ ഭീകരരെ നേരിടുകയെന്നത് സൈന്യത്തിന് കൂടുതല്‍ അപകടരമാകും. ജനവാസ കേന്ദ്രങ്ങളിലും വീടുകളിലും ഒളിച്ചിരുന്ന് ആക്രമണം നടത്തുന്ന ഭീകരരെ നേരിടുമ്പോള്‍ സാധാരണക്കാര്‍ കൊല്ലപ്പെടാതിരിക്കാന്‍ ശ്രമിക്കുന്ന സൈന്യത്തിന് എം 4 പോലുള്ള തോക്കുകള്‍ പുതിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
മലയാളം വാർത്തകൾ/Photogallery/Photos/
ഭീകരരില്‍ നിന്നും പിടിച്ചെടുത്തത് എം 4 ; അമേരിക്കന്‍ നിര്‍മ്മിത തോക്കിന്റെ പ്രത്യേകതകള്‍ ഇങ്ങനെ