Amazon Great Indian Festival : ഐഫോൺ 13 - വെറും 37,999 രൂപ ,സാംസങ് എസ്-23 അൾട്രയ്ക്കും വമ്പൻ ഡിസ്കൗണ്ട് ; കൂടുതൽ വിവരങ്ങൾ അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
ഐഫോൺ 13നാണ് ഏറ്റവും ആകർഷകമായ ഡിസ്കൗണ്ടുള്ളത്. ഈ മാസം ഐഫോൺ 16 സീരീസ് പുറത്തിറങ്ങിയതോടെ ഐഫോൺ 13ന് അമ്പരപ്പിക്കുന്ന വിലക്കുറവുണ്ട്.
advertisement
1/6

ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ആമസോണ്‍ സെപ്റ്റംബര്‍ 27 മുതല്‍ 'ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍' തുടക്കം കുറിക്കും. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പനമേളയില്‍ ഏതൊക്കെ സ്മാര്‍ട്ട്ഫോണുകള്‍ വിലക്കുറവില്‍ ലഭ്യമാകും എന്ന വിവരവും ആമസോണ്‍ പുറത്തുവിട്ടിട്ടുണ്ട്. വിവിധ ഉത്പന്നങ്ങൾക്ക് തകർപ്പൻ ഡിസ്കൗണ്ടുകൾ സെയിലിൽ ഉണ്ടാവും. ഇപ്പോൾ ചില പ്രമുഖ സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്ന ഡിസ്കൗണ്ട് പുറത്തുവന്നിട്ടുണ്ട്.
advertisement
2/6
ഐഫോൺ 13നാണ് ഏറ്റവും ആകർഷകമായ ഡിസ്കൗണ്ടുള്ളത്. ഈ മാസം ഐഫോൺ 16 സീരീസ് പുറത്തിറങ്ങിയതോടെ ഐഫോൺ 13ന് അമ്പരപ്പിക്കുന്ന വിലക്കുറവുണ്ട്. 37,999 രൂപയ്ക്കാണ് ഐഫോൺ 13 ബേസിക് മോഡൽ ലഭ്യമാവുക. ഐഫോൺ അപ്ഗ്രേഡിന് ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഡീലാണിത്.
advertisement
3/6
വണ്‍പ്ലസ് 11ആര്‍, വണ്‍പ്ലസ് 12, വണ്‍പ്ലസ് 12ആര്‍, വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ലൈറ്റ്, വണ്‍പ്ലസ് നോര്‍ഡ് സിഇ4 തുടങ്ങിയ മോഡലുകള്‍ ഡിസ്‌കൗണ്ടില്‍ ലഭ്യമാവും. റിയല്‍മിയുടെ റിയല്‍ നാര്‍സോ 70 പ്രോ, റിയല്‍മി ജിടി 6ടി എന്നീ മോഡലുകളും ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ വിലക്കുറവില്‍ പ്രതീക്ഷിക്കാം.
advertisement
4/6
സാംസങിൻ്റെ പ്രീമിയം ഫോണായ എസ്23 അൾട്രയ്ക്കുമുണ്ട് തകർപ്പൻ ഡിസ്കൗണ്ട്. എസ് പെന്നും ഗംഭീര ക്യാമറയും തുടങ്ങി ഒരു പ്രീമിയം ഫോണിൻ്റെ എല്ലാ ലക്ഷ്വറികളുമുള്ള എസ്23 69,999 രൂപയ്ക്ക് സ്വന്തമാക്കാം. 85,000 രൂപയ്ക്ക് മുകളിലാണ് നിലവിൽ ഈ ഫോണിൻ്റെ വില.
advertisement
5/6
എസ് സീരീസിൽ പുതിയ മോഡലെത്തിയതോടെയാണ് പഴയ മോഡലിന് ഇത്ര വില കുറഞ്ഞത്. എസ് 24 സീരീസ് ഈ വർഷം പുറത്തിറങ്ങിയിരുന്നു. ഐഫോൺ 16 സീരീസിന് എതിരാളികളായാണ് സാംസങിൻ്റെ എസ്24 സീരീസ് പുറത്തിറങ്ങിയത്. അതുകൊണ്ട് തന്നെ തൊട്ടുമുൻപത്തെ മോഡലിന് വിലകുറഞ്ഞു.
advertisement
6/6

മലയാളം വാർത്തകൾ/Photogallery/Money/Tech/
Amazon Great Indian Festival : ഐഫോൺ 13 - വെറും 37,999 രൂപ ,സാംസങ് എസ്-23 അൾട്രയ്ക്കും വമ്പൻ ഡിസ്കൗണ്ട് ; കൂടുതൽ വിവരങ്ങൾ അറിയാം