ചൈനീസ് ആപ്പുകളുടെ നിരോധനം; ഇപ്പോൾ ഇന്ത്യൻ നെറ്റിസെൻസ് സമയം ചെലവഴിക്കുന്നത് ഇങ്ങനെയാണ്
- Published by:Gowthamy GG
- news18-malayalam
Last Updated:
ചൈനീസ് ആപ്പുകളുടെ നിരോധനം ഇന്ത്യൻ നെറ്റിസെൻസ് ഓൺലൈനിൽ ചെലവഴിക്കുന്ന സമയത്തിൽ കാര്യമായ ഇടിവുണ്ടായിട്ടില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
advertisement
1/8

അടുത്തിടെയാണ് ടിക്ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത്. ഇതോടെ ഈ ആപ്പുകളുടെ ആരാധകരായിരുന്ന ഇന്ത്യയിലെ നെറ്റിസണ്‍സിന് എന്തൊക്കെ മാറ്റം വന്നുകാണും എന്ന് ചിന്തിക്കാത്തവർ ഉണ്ടാകില്ല. (Image: Moneycontrol)
advertisement
2/8
ആപ്പുകളുടെ നിരോധനത്തിലൂടെ ഇന്ത്യൻ നെറ്റിസെൻസ് ഓൺലൈനിൽ ചെലവഴിച്ച സമയത്തിൽ കാര്യമായ ഇടിവുണ്ടായിട്ടില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ആപ്പുകളുടെ നിരോധനത്തോടെ ഇന്ത്യയിലെ നെറ്റ്സണ്‍സിന്റെ ഡിജിറ്റൽ സ്വഭാവത്തിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന് പഠിക്കുന്ന കാന്താർ സ്റ്റഡിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.(Image: Flickr)
advertisement
3/8
ആളുകൾ ഓൺലൈനിൽ ചെലവഴിക്കുന്ന സമയത്തിൽ ശരാശരി ആറ് ശതമാനം വരെ ഇടിവുണ്ടായിട്ടുണ്ടെന്ന് ഇതിൽ വ്യക്തമാക്കുന്നു. കൂടാതെ പ്രതീക്ഷിച്ചതിലും വളരെ വേഗത്തിൽ മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് ഉപഭോക്താക്കൾ മാറിയിരിക്കുകയാണെന്നും ഇത് വ്യക്തമാക്കുന്നു.
advertisement
4/8
ഇൻസ്റ്റഗ്രാമും ഫേസ്ബുക്കുമാണ് ഇതിൽ ഏറ്റവുമധികം നേട്ടം കൊയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഒരു ദിവസം ചെലവഴിക്കുന്ന ശരാശരി സമയം 2.3 ഇരട്ടിയായിട്ടുണ്ട്. 24 വയസിന് താഴെയുള്ള ഉപഭോക്താക്കള്‍ ചെലവഴിക്കുന്ന സമയം 35 ശതമാനമായി(Image: Reuters)
advertisement
5/8
ഫെയ്‌സ്ബുക്കിൽ ചെലവഴിക്കുന്ന സമയം 35 ശതമാനം വർധിച്ചതായി കണ്ടു. ഈ അധിക ഇടപഴകലിന്റെ ഭൂരിഭാഗവും ചെറുകിട നഗരങ്ങളിലെ ഉപഭോക്താക്കളാണ്.(Image: Moneycontrol)
advertisement
6/8
ഇന്ത്യൻ നിർമിത ഷെയർചാറ്റിൽ ചെലവഴിക്കുന്ന സമയത്തിൽ 2.5 മടങ്ങ് വർധന ഉണ്ടായിരിക്കുകയാണ്. 24 വയസ്സിന് താഴെയുള്ള ഇന്റർനെറ്റ് പ്രേക്ഷകരാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ചൈനീസ് അപ്ലിക്കേഷനുകളുടെ നിരോധനം പ്രാബല്യത്തിൽ വന്നതിനുശേഷം പ്രായം കുറഞ്ഞ പ്രേക്ഷകർ ഷെയർചാറ്റിൽ ചെലവഴിച്ച സമയം മൂന്നിരട്ടിയിലധികമാണ്.(Image: Moneycontrol)
advertisement
7/8
ഒടിടി പ്ലാറ്റ്ഫോമുകളിൽ ചെലവഴിക്കുന്ന സമയം മൊത്തത്തിൽ 40 ശതമാനം വർദ്ധിച്ചു. ഡിസ്നി + ഹോട്ട്സ്റ്റാർ എന്നിവിടങ്ങളിൽ ദൈനംദിന സമയം ചെലവഴിക്കലിൽ 25 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്.(Image: Moneycontrol)
advertisement
8/8
ചൈനീസ് ആപ്പുകളുടെ നിരോധനത്തിൽ യൂട്യൂബും നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. സമയം ചെലവഴിക്കുന്നതിൽ 25 ശതമാനം വർധന ഉണ്ടായിട്ടണ്ട്.(Image: Moneycontrol)
മലയാളം വാർത്തകൾ/Photogallery/Money/Tech/
ചൈനീസ് ആപ്പുകളുടെ നിരോധനം; ഇപ്പോൾ ഇന്ത്യൻ നെറ്റിസെൻസ് സമയം ചെലവഴിക്കുന്നത് ഇങ്ങനെയാണ്