advertisement
1/3

ഒടുവില്‍ തമോഗര്‍ത്തിന്റെ ചിത്രവും ശാസ്ത്രജ്ഞര്‍ പകര്‍ത്തി. ഭൂമിയില്‍ നിന്ന് 500 മില്യണ്‍ ട്രില്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള തമോഗര്‍ത്തത്തിന്റെ ചിത്രമാണ് ശാസ്ത്രജ്ഞര്‍ പകര്‍ത്തിയത്. ഭീമാകാരമെന്നാണ് ഈ തമോഗര്‍ത്തെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച എട്ട് ടെലസ്‌കോപ്പുകളുടെ സഹായത്തോടെയാണ് ചരിത്രത്തിലാദ്യമായി തമോഗര്‍ത്തതിന്റെ ചിത്രം പകര്‍ത്തിയത്. ആസ്‌ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്‌സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്തുവിട്ടത്.
advertisement
2/3
എം 87 ഗാലക്‌സിയുടെ മധ്യത്തിലുള്ള സൂപ്പര്‍ ഭീമന്‍ തമോഗര്‍ത്തിന്റെ ചിത്രമാണ് എടുത്തതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ റാഡ്ബൗഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഹെയ്‌നോ ഫാല്‍ക്ക് പറഞ്ഞു. നമ്മുടെ സൗരയുഥത്തെക്കാള്‍ ബഹുമടങ്ങ് വലുതാണ് ഈ താമോഗര്‍ത്തം. സൂര്യനെക്കാള്‍ 6.5 ബില്യണ്‍ മടങ്ങുപിണ്ഡവുമുണ്ട്. പ്രപഞ്ചത്തില്‍ കണ്ടെത്തപ്പെട്ടിട്ടുള്ള തമോഗര്‍ത്തങ്ങളില്‍ ഏറ്റവും വലുതാണിതെന്നും ഹെയ്‌നോ ഫാല്‍ക്ക് പറഞ്ഞു.
advertisement
3/3
ഭീമന്‍ നക്ഷത്രങ്ങള്‍ അവയുടെ അന്ത്യത്തില്‍ തമോഗര്‍ത്തങ്ങളായി മാറുന്നു എന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. തമോഗര്‍ത്തങ്ങളെ നിലനിര്‍ക്കാന്‍ സഹായിക്കുന്നത് സംഭാവ്യതാ ചക്രവാളമാണ്. ആ ചക്രവാളത്തിനുള്ളില്‍ പെടുന്ന പ്രകാശകണങ്ങള്‍ക്ക് പോലും രക്ഷപ്പെടാനാകില്ല. ഇവന്റ് ഹൊറിസോണ്‍ എന്ന ഈ പരിധിക്ക് പുറത്തുള്ള പ്രകാശത്തെയാണ് ടെലസ്‌കോപ്പില്‍ നിരീക്ഷിക്കുന്നത്.
advertisement