TRENDING:

ഇനി ഗൂഗിൾ മാപ്പ് വേണ്ട; ആത്മനിർഭർ മാപ്പുമായി ഐഎസ്ആർഒ, മാപ്‌മൈഇന്ത്യ

Last Updated:
ഐഎസ്ആർഒ മാപ്‌മൈഇന്ത്യയുമായി ചേർന്നാണ് തദ്ദേശീയമായ മാപ്പ് തയാറാക്കുന്നത്.
advertisement
1/5
ഇനി ഗൂഗിൾ മാപ്പ് വേണ്ട; ആത്മനിർഭർ മാപ്പുമായി ഐ.എസ്.ആർ.ഒ, മാപ്‌മൈ ഇന്ത്യ
ന്യൂഡൽഹി: ഇന്ന് ലോകത്ത് എല്ലാവരുടെയും വഴികാട്ടിയാണ് ഗൂഗിൾ മാപ്പ്. പ്രത്യേകിച്ചും കാർ ഓടിക്കുന്നവരുടെ. അതേസമയം ചിലപ്പോൾ വഴിതെറ്റിക്കുമെന്ന ചീത്തപ്പേരും ഗൂഗിളിനുണ്ട്. ഈ ചീത്തപ്പേരുണ്ടെങ്കിലും വഴി അറിയാൻ ഗൂഗിൾ മാപ്പിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ മാത്രം കുറവില്ല. ഗൂഗിൾ മാപ്‌സിനു പകരമായി തദ്ദേശീയ മാപ്പ് തയാറാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
advertisement
2/5
ഐഎസ്ആർഒ മാപ്‌മൈഇന്ത്യയുമായി ചേർന്നാണ് തദ്ദേശീയമായ മാപ്പ് തയാറാക്കുന്നത്. ഇന്ത്യൻ നിർമിത മാപ്പിങ് പോർട്ടൽ, ജിയോസ്പേഷ്യൽ സേവനങ്ങൾ എന്നിവയ്ക്കായി ഐഎസ്ആർഒയുമായി ഒരുമിക്കുകയാണെന്നു മാപ്‌മൈഇന്ത്യ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ രോഹൻ വർമ പറഞ്ഞു.
advertisement
3/5
‘ഈ സഹകരണം ആത്മനിർഭർ ഭാരതിനെ ഉത്തേജിപ്പിക്കും. ഭാവിയിൽ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇവിടെ നിർമിച്ച ആപ്പിനെ ആശ്രയിക്കാം, വിദേശത്തു രൂപകൽപന ചെയ്തതിന്റെ സേവനം തേടേണ്ടതില്ല. ഇനി ഗൂഗിൾ മാപ്സ് / എർത്ത് എന്നിവയുടെ ആവശ്യമില്ല’– ലിങ്ക്ഡ്ഇൻ പോസ്റ്റിൽ വർമ അഭിപ്രായപ്പെട്ടു.
advertisement
4/5
ഐഎസ്ആർഒ ഇതിനകംതന്നെ നാവിക് (ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം – ഐആർ‌എൻ‌എസ്എസ്) വികസിപ്പിച്ചെടുത്തിട്ടുണ്ട്. സംയോജിത പങ്കാളിത്തത്തിലൂടെ മാപ്‌മൈഇന്ത്യയും ഐഎസ്ആർഒയും പരസ്പരം സേവനങ്ങളും സാങ്കേതികവിദ്യകളും കൈമാറും.
advertisement
5/5
മാപ്‌മൈഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ജിയോസ്പേഷ്യൽ ടെക്‌നോളജി കമ്പനി സിഇ ഇൻഫോ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായി ഐഎസ്ആർഒ ഉൾപ്പെടുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസ് ധാരണാപത്രം ഒപ്പിട്ടതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
മലയാളം വാർത്തകൾ/Photogallery/Money/Tech/
ഇനി ഗൂഗിൾ മാപ്പ് വേണ്ട; ആത്മനിർഭർ മാപ്പുമായി ഐഎസ്ആർഒ, മാപ്‌മൈഇന്ത്യ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories