TRENDING:

Samsung Galaxy M33 | സാംസങ് ഗാലക്സി എം33 5 ജി ഇന്നെത്തും; വിശദാംശങ്ങൾ അറിയാം

Last Updated:
സാസംങ്ങ് എം33 5ജി ഉച്ചയ്ക്ക് 12 മണിക്ക് രാജ്യത്ത് അവതരിപ്പിക്കും. ആമസോൺ ഈ ഫോണിനായി ഒരു മൈക്രോസൈറ്റ് തന്നെ ഒരുക്കിയിട്ടുണ്ട്
advertisement
1/6
സാംസങ് ഗാലക്സി എം33 5 ജി ഇന്നെത്തും; വിശദാംശങ്ങൾ അറിയാം
സാംസങ്ങിന്റെ ഗാലക്സി എം33 5ജി (Samsung Galaxy M33 5G) ഫോൺ ഇന്ന് ഉച്ചയ്ക്ക് 12ന് ഇന്ത്യയിൽ അവതരിപ്പിക്കും. 5 നാനോ മീറ്റര്‍ ചിപ്‌സെറ്റും 6,000 എംഎഎച്ച് ബാറ്ററി അടക്കം പ്രത്യേകതകള്‍ ഈ ഫോണില്‍ പ്രതീക്ഷിക്കുന്നു. കൂടാതെ, വോയ്‌സ് ഫോക്കസ് സാങ്കേതികവിദ്യയും ഈ സ്മാർട്ട്‌ഫോണിൽ ഉണ്ടായേക്കാം എന്നാണ് സൂചനകള്‍.
advertisement
2/6
ആമസോണിൽ ഈ ഫോണിനായി ഒരു മൈക്രോസൈറ്റ് തന്നെ ഒരുക്കിയിട്ടുണ്ട്, ലോഞ്ച് തീയതി ഇതിലാണ് സാംസങ്ങ് പ്രഖ്യാപിച്ചത്. എം33 5ജിയുടെ ഇന്ത്യയിലെ വില ഇതുവരെ  ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. സ്‌മാർട്ട്‌ഫോൺ വിൽപ്പനയ്‌ക്കെത്തുമ്പോൾ ഒരു അലേർട്ട് ലഭിക്കാൻ താൽപ്പര്യമുള്ള വാങ്ങുന്നവർക്ക് ആമസോണിലെ മൈക്രൈസൈറ്റില്‍ നോട്ടിഫൈ മീ ബട്ടണിൽ ക്ലിക്ക് ചെയ്യാം.
advertisement
3/6
ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് ആമസോണിൽ ഗാലക്‌സി എം33 യുടെ ടീസര്‍ വീഡിയോ ഉണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഫോണിൽ ഹെഡ്‌ഫോൺ ജാക്ക് എന്നിവയുണ്ടാകുമെന്ന് ഉറപ്പാണ്.
advertisement
4/6
ഇതുവരെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, എം33 പ്രത്യേകതകള്‍ ഇവയാണ്. എം33 5ജി 120Hz പുതുക്കൽ നിരക്കുള്ള 6.6 ഇഞ്ച് എല്‍സിഡി സ്ക്രീനുമായണ് എത്തുന്നത്. ഫോണിന് നാല് പിൻ ക്യാമറകൾ ഉണ്ടാകും, അതിൽ പ്രാഥമിക ലെൻസ് 50 മെഗാപിക്സൽ ആയിരിക്കും.
advertisement
5/6
6GB + 128GB, 8GB + 128GB എന്നീ രണ്ട് റാം, സ്റ്റോറേജ് വേരിയന്റുകളിലാകും ഫോൺ എത്തുക. 6ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റുമുള്ള ഫോണിന് 21,999 രൂപയായിരിക്കും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ടോപ്പ് വേരിയന്റിന് 24,999 രൂപയാണ് വിലയെന്നാണ് വിവരം.  ഡാർക്ക് ബ്ലൂ, കാക്കി ഗ്രീൻ, ബ്രൗൺ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭിക്കുക. 25W യുഎസ്ബി ടൈപ്പ് സി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന സാംസങ് ഗാലക്‌സി എം33 മൊബൈൽ ഫോണിൽ 6,000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. റിവേഴ്സ് ചാർജിംഗ് ഫീച്ചറും ഈ ഫോണിൽ നൽകിയിട്ടുണ്ട്. ഈ ഫോണിന്റെ ബോക്സിനൊപ്പം ചാർജറും വരില്ലെന്നാണ് സൂചന.
advertisement
6/6
ക്യാമറയിലേക്ക് വന്നാല്‍ എഫ് / 1.8 അപ്പേർച്ചർ ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 അപ്പേർച്ചർ ലെൻസുള്ള 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 എംപിയുടെ രണ്ട് സെൻസറുകൾ എന്നിവയുൾപ്പെടെ ക്വാഡ് റിയർ ക്യാമറ സജ്ജീകരണവുമായി ഫോൺ വരുന്നത്. എഫ്/2.2 ലെൻസുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയുമായി ഫോൺ വന്നേക്കാം.
മലയാളം വാർത്തകൾ/Photogallery/Money/
Samsung Galaxy M33 | സാംസങ് ഗാലക്സി എം33 5 ജി ഇന്നെത്തും; വിശദാംശങ്ങൾ അറിയാം
Open in App
Home
Video
Impact Shorts
Web Stories