TRENDING:

പോക്കറ്റ് കാലിയാകും; ഐഡിയ വോഡഫോണ്‍ പ്രീപെയ്ഡ് നിരക്ക് 42% കൂട്ടി

Last Updated:
ഇനി മുതൽ രണ്ടു ദിവസം, 28 ദിവസം, 84 ദിവസം, 365 എന്നീ കാലയളവിലേക്കായിരിക്കും പുതിയ നിരക്ക് ബാധകമാകുക
advertisement
1/3
പോക്കറ്റ് കാലിയാകും; ഐഡിയ വോഡഫോണ്‍ പ്രീപെയ്ഡ് നിരക്ക് 42% കൂട്ടി
കൊച്ചി: രാജ്യത്ത് മൊബൈൽ സേവനദാതാക്കൾ നിരക്ക് കുത്തനെ കൂട്ടി. ഐഡിയ വൊഡാഫോൺ പ്രീ പെയ്ഡ് നിരക്ക് 42 ശതമാനം വർധിപ്പിച്ചു. ഭാരതി എയർടെലും നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നിരക്ക് വർധിപ്പിക്കുന്നതെന്ന് കമ്പനികൾ വിശദീകരിക്കുന്നു.
advertisement
2/3
വൊഡാഫോൺ-ഐഡിയ പുതിയ താരിഫുകൾ പുറത്തിറക്കും. ഇനി മുതൽ രണ്ടു ദിവസം, 28 ദിവസം, 84 ദിവസം, 365 എന്നീ കാലയളവിലേക്കായിരിക്കും പുതിയ നിരക്ക് ബാധകമാകുക. 42 ശതമാനം വരെ നിരക്ക് വർധിക്കുമെന്നാണ് ഐഡിയ-വൊഡാഫോൺ അറിയിച്ചിട്ടുള്ളത്.
advertisement
3/3
42 ശതമാനം വരെ നിരക്ക് വർധനയാണ് എയർടെൽ പ്രഖ്യാപിച്ചത്. പ്രീ-പെയ്ഡ് ഉപഭോക്താക്കൾക്കാണ് ആദ്യം നിരക്ക് വർധന ഏർപ്പെടുത്തുന്നത്. ഇപ്പോൾ അൺലിമിറ്റഡ് സേവനങ്ങൾ ലഭിക്കുന്ന പ്ലാനിലാണ് 42 ശതമാനം വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസം 50 പൈസ മുതൽ 2.85 രൂപ വരെ വർധിക്കുന്ന തരത്തിലാണ് എയർടെൽ നിരക്ക് വർധിപ്പിച്ചത്. പരിധിക്ക് മുകളിലുള്ള ഡാറ്റ ഉപയോഗത്തിന് കൂടുതല്‍ നിരക്ക് ഈടാക്കും. എയര്‍ടെല്‍ നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റ് നെറ്റ്‌വര്‍ക്കിലേക്കുള്ള അണ്‍ലിമിറ്റഡ് കോളിങ്ങിനും തുക ഈടാക്കും.
advertisement
മലയാളം വാർത്തകൾ/Photogallery/Money/
പോക്കറ്റ് കാലിയാകും; ഐഡിയ വോഡഫോണ്‍ പ്രീപെയ്ഡ് നിരക്ക് 42% കൂട്ടി
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories