പ്രവർത്തനം തുടരണമോ എന്ന് തീരുമാനിക്കുക സുപ്രീംകോടതി ഉത്തരവിനെ ആശ്രയിച്ച് ; കുടിശ്ശിക അടയ്ക്കാൻ സാവകാശം വേണമെന്ന് Vodafone Idea
- Published by:Rajesh V
- news18-malayalam
Last Updated:
വോഡഫോൺ ഐഡിയയുടെ കുടിശ്ശിക 53,038 കോടി രൂപയാണ്. 28,309 കോടിയുടെ ലൈസൻസ് ഫീസും 24,729 കോടിയുടെ സ്പെക്ട്രം ഫീസും ഉൾപ്പെടെയാണ് ഇത്.
advertisement
1/5

ന്യൂഡൽഹി: ഏതാനും ദിവസത്തിനകം കേന്ദ്ര സർക്കാറിന് നൽകാനുള്ള കുടിശ്ശിക തുക അടച്ചുതീർക്കുമെന്ന് വോഡഫോൺ ഐഡിയ കമ്പനി അറിയിച്ചു. കമ്പനി പ്രവർത്തനം തുടരുന്നത് സംബന്ധിച്ച് അനിശ്ചിതത്വമുണ്ടെങ്കിലും കുടിശ്ശിക തുക കണക്കാക്കി വരുകയാണെന്നും വക്താവ് അറിയിച്ചു.
advertisement
2/5
പ്രവർത്തനം തുടരണമോ എന്നത് സുപ്രീംകോടതി ഉത്തരവിനെ ആശ്രയിച്ച് തീരുമാനിക്കുമെന്നും കമ്പനി വ്യക്തമാക്കി.
advertisement
3/5
ടെലികോം കമ്പനികൾ വരുത്തിയ കോടികളുടെ കുടിശ്ശിക തിരിച്ചടക്കാത്തതിനെതിരെ സുപ്രീംകോടതി വെള്ളിയാഴ്ച രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതേതുടർന്ന് വെള്ളിയാഴ്ച അർധരാത്രിക്കകം കുടിശ്ശിക അടക്കണമെന്ന് കേന്ദ്ര സർക്കാറും ഉത്തരവിട്ടു. കുടിശ്ശികയുടെ ഒരു ഭാഗം വെള്ളിയാഴ്ചതന്നെ നൽകുമെന്ന് ഭാരതി എയർടെൽ അറിയിച്ചിരുന്നു.
advertisement
4/5
വോഡഫോണിന്റെ കുടിശ്ശിക 53,038 കോടി രൂപയാണ്. 28,309 കോടിയുടെ ലൈസൻസ് ഫീസും 24,729 കോടിയുടെ സ്പെക്ട്രം ഫീസും ഉൾപ്പെടെയാണ് ഇത്. എയർടെല്ലിേൻറത് 35,500 കോടിയും.
advertisement
5/5
ടെലികോം മേഖല സ്വകാര്യവത്കരിച്ചപ്പോൾ ലൈസൻസ് ഫീസ് എന്ന നിലക്കാണ് കേന്ദ്രം കമ്പനികളിൽനിന്ന് തുക ഈടാക്കിയിരുന്നത്. എന്നാൽ, ഈ തുക അധികമാണെന്ന് കമ്പനികൾ പരാതിപ്പെട്ടതിനെ തുടർന്ന് മൊത്തവരുമാനത്തിന്റെ ഒരു വിഹിതം(എ.ജി.ആർ) ഈടാക്കാൻ തുടങ്ങി. ഇത് കണക്കാക്കുന്നതിലെ അവ്യക്തത മുതലെടുത്താണ് കമ്പനികൾ വൻ കുടിശ്ശിക വരുത്തിയത്.
മലയാളം വാർത്തകൾ/Photogallery/Money/Tech/
പ്രവർത്തനം തുടരണമോ എന്ന് തീരുമാനിക്കുക സുപ്രീംകോടതി ഉത്തരവിനെ ആശ്രയിച്ച് ; കുടിശ്ശിക അടയ്ക്കാൻ സാവകാശം വേണമെന്ന് Vodafone Idea