COVID 19| ബോഗൻവില്ല പൂക്കൾ ഏറ്റുവാങ്ങി നന്ദി പറഞ്ഞ് അവർ മടങ്ങി; യുവതിക്കും കുഞ്ഞിനും യാത്രയയപ്പ് നൽകി കണ്ണൂർ മെഡിക്കൽ കോളേജ്
- Published by:Naseeba TC
- news18-malayalam
Last Updated:
കഴിഞ്ഞ മാർച്ച് 20നാണ് കാസർഗോഡ് ജില്ലയിൽ നിന്നും കോവിഡ് 19 ബാധിച്ച യുവതിയെയും ഭർത്താവിനെ പരിയാരത്ത് എത്തിച്ചത്. ഏപ്രിൽ 11ന് ഉച്ചയ്ക്ക് 12.20ന് ആൺ കുഞ്ഞിന് യുവതി ജന്മം നൽകി.
advertisement
1/7

കോവിഡ് ഭേദമായ കാസർകോട് സ്വദേശിയായ യുവതിക്കും നവജാതശിശുവിനും കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളജിൽനിന്ന് സ്നേഹനിർഭരമായ യാത്രയയപ്പ്.
advertisement
2/7
രോഗശാന്തിയുടെ പ്രതീകമായി ശ്വേത വർണ്ണത്തിലുള്ള ബോഗൻവില്ല പൂക്കൾ ഏറ്റുവാങ്ങി ഉമ്മയും കുഞ്ഞും യാത്ര പറഞ്ഞു.
advertisement
3/7
കഴിഞ്ഞ മാർച്ച് 20നാണ് കാസർഗോഡ് ജില്ലയിൽ നിന്നും കോവിഡ് 19 ബാധിച്ച യുവതിയെയും ഭർത്താവിനെയും പരിയാരത്ത് എത്തിച്ചത്.
advertisement
4/7
തുടർന്നുള്ള ചികിത്സയിൽ ഇവരുടെ രോഗം ഭേദമായി. ഏപ്രിൽ 9ന് പുറത്ത് വന്ന പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ പ്രസവ തീയതി അടുത്തതിനാൽ യുവതി ആശുപത്രിയിൽ തന്നെ തുടർന്നു.
advertisement
5/7
ഏപ്രിൽ 11ന് ഉച്ചയ്ക്ക് 12.20ന് ആൺ കുഞ്ഞിന് യുവതി ജന്മം നൽകി. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വേണ്ട സൗകര്യങ്ങൾ ഒരുക്കിയത്.
advertisement
6/7
മികച്ച ചികിത്സ നൽകിയ ആശുപത്രിയിലെ എല്ലാവർക്കും നന്ദി പറഞ്ഞാണ് കുടുംബം വീട്ടിലേക്ക് മടങ്ങിയത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ എൻ. റോയ്, വൈസ് പ്രിൻസിപ്പൽ ഡോ എസ് രാജീവ്, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ കെ സുദീപ്, കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ എ കെ ജയശ്രീ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ മനോജ് ഡി. കെ എന്നിവർ ചേർന്നാണ് യാത്രയയപ്പ് നൽകിയത്.
advertisement
7/7
കാഷ്വാലിറ്റി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ വിമൽ രോഹൻ, ആർ. എം. ഒ ഡോ സരിൻ എസ്. എം, എ. ആർ. എം. ഒ ഡോ മനോജ് കുമാർ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. ഗണേഷ് മല്ലർ, ഹോസ്പിറ്റൽ അഡ്‌മിനിസ്ട്രേറ്റർ ഡോ ബിന്ദു, പി. ആർ. ഒ ദിലീപ്, ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ് എന്നിവർ അടക്കമുള്ള ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും യാത്രയപ്പിന് എത്തി.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
COVID 19| ബോഗൻവില്ല പൂക്കൾ ഏറ്റുവാങ്ങി നന്ദി പറഞ്ഞ് അവർ മടങ്ങി; യുവതിക്കും കുഞ്ഞിനും യാത്രയയപ്പ് നൽകി കണ്ണൂർ മെഡിക്കൽ കോളേജ്