ചാറ്റിംഗ് ഒഴിവാക്കാൻ വീട്ടുകാർ വാട്സാപ് അൺഇൻസ്റ്റാൾ ചെയ്തു: ഇടുക്കിയിൽ പെൺകുട്ടി ജീവനൊടുക്കി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം പെൺകുട്ടി വാട്സാപ്പിൽ ചാറ്റ് ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതോടെ അമ്മ ഫോൺ വാങ്ങി വയ്ക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു.
advertisement
1/5

നെടുങ്കണ്ടം: ഓൺലൈൻ പഠനത്തിനായി വാങ്ങിയ മൊബൈൽ ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിന് അമ്മ ശകാരിച്ചതിനു പിന്നാലെ പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം.
advertisement
2/5
പൊലീസ് പറയുന്നതിങ്ങനെ– കഴിഞ്ഞ ദിവസം പെൺകുട്ടി വാട്സാപ്പിൽ ചാറ്റ് ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതോടെ അമ്മ ഫോൺ വാങ്ങി വയ്ക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഫോൺ അലമാരിയിൽ നിന്നു താഴെ വീണു തകരാറിലായി.
advertisement
3/5
പെൺകുട്ടിയുടെ സഹോദരൻ ഫോൺ നന്നാക്കി നൽകിയെങ്കിലും വാട്സാപ് ആപ്ലിക്കേഷൻ ഫോണിൽ നിന്നു നീക്കം ചെയ്തിരുന്നു. ഇതോടെ രണ്ട് ദിവസമായി പെൺകുട്ടി വീട്ടിൽ ആരോടും സംസാരിക്കാതെയായി.
advertisement
4/5
തിങ്കളാഴ്ച വൈകിട്ട് അമ്മ പുറത്തേക്കു പോയ സമയത്താണു ജീവനൊടുക്കിയത്. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
advertisement
5/5
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
ചാറ്റിംഗ് ഒഴിവാക്കാൻ വീട്ടുകാർ വാട്സാപ് അൺഇൻസ്റ്റാൾ ചെയ്തു: ഇടുക്കിയിൽ പെൺകുട്ടി ജീവനൊടുക്കി