TRENDING:

തൂക്കത്തിന്റെ കാര്യത്തിൽ മോശക്കാരനല്ലെന്ന് ശതാവരിയും; കൊല്ലത്ത് വിളഞ്ഞ കിഴങ്ങിന്റെ ഭാരം 61.5 കിലോ

Last Updated:
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭീമൻ ചക്കകളുടെ ഭാരം പറഞ്ഞുള്ള വാർത്തകൾ വന്നതിനു പിന്നാലെയാണ് ശതാവരിയും വലുപ്പത്തിന്റെ കാര്യത്തിൽ ചർച്ചയാവുന്നത്.
advertisement
1/11
തൂക്കത്തിന്റെ കാര്യത്തിൽ മോശക്കാരനല്ലെന്ന് ശതാവരിയും;ഭാരം 61.5 കിലോ
കേരളത്തിലെ ഭീമൻ ചക്കകൾക്ക് ശേഷം ഭാരത്തിന്റെ കാര്യത്തിൽ റെക്കോർഡ് സൃഷ്ടിക്കാൻ മറ്റൊന്നു കൂടി. ശതാവരി കിഴങ്ങ്! കുണ്ടറയിൽ കർഷകനായ പ്രദീപിന്റെ പറമ്പിലാണ് ഭീമൻ ശതാവരി കിഴങ്ങ് വിളഞ്ഞത്.
advertisement
2/11
ശതാവരി കിഴങ്ങ്! കുണ്ടറയിൽ കർഷകനായ പ്രദീപിന്റെ പറമ്പിലാണ് ഭീമൻ ശതാവരി കിഴങ്ങ് വിളഞ്ഞത്.
advertisement
3/11
സാധാരണ നിലയിൽ ഒരു ചെടിയിൽ നിന്ന് 10 മുതൽ 12 കിലോ വരെ ശതാവരി കിഴങ്ങ് ലഭിക്കുന്ന സ്ഥാനത്താണ് 61. 5 കിലോ തൂക്കമുള്ള കിഴങ്ങ് വളർന്നത്.
advertisement
4/11
ആയുർവേദത്തിലെ ജീവന പഞ്ചമൂലകങ്ങളിൽ ഉൾപ്പെടുന്ന ശതാവരി നിരവധി ഔഷധക്കൂട്ടുകളിൽ ഭാഗമാണ്.
advertisement
5/11
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭീമൻ ചക്കകളുടെ ഭാരം പറഞ്ഞുള്ള വാർത്തകൾ വന്നതിനു പിന്നാലെയാണ് ശതാവരിയും വലുപ്പത്തിന്റെ കാര്യത്തിൽ ചർച്ചയാവുന്നത്.
advertisement
6/11
കുതിരപ്പന്തി സ്വദേശിയായ പ്രദീപിന് സ്വന്തമായുള്ള അഞ്ചേക്കർ ഭൂമിയിലാണ് പച്ചക്കറികളുടെയും ഔഷധ സസ്യങ്ങളുടെയും കൃഷി.
advertisement
7/11
ഈ വിഭാഗം കിഴങ്ങുവർഗത്തിൽ ഇത്രയും ഭാരമുള്ള വിള നേരത്തെയുള്ളതായി രേഖയില്ല.
advertisement
8/11
ആദ്യമായാണ് പറമ്പിൽ നിന്ന് ഇത്രയും വലുപ്പത്തിൽ ശതാവരി ലഭിക്കുന്നതെന്ന് പ്രദീപ് പറയുന്നു.
advertisement
9/11
ഗിന്നസ് ബുക്ക് അധികൃതർക്ക് ശതാവരി കിഴങ്ങിന്റെ വിവരം കൈമാറിയിരിക്കുകയാണ്.
advertisement
10/11
നേരത്തെ കൊല്ലത്തും വയനാട്ടിലും ഉൾപ്പെടെയാണ് ഭീമൻ ചക്കകൾ ചർച്ചയായത്.
advertisement
11/11
അൻപതു കിലോയ്ക്ക് മുകളിലായിരുന്നു ചക്കകൾക്ക് ഭാരം. കൊല്ലത്ത് മന്ത്രി കെ രാജു ഭീമൻ ചക്ക മുറിച്ച് സന്തോഷം പങ്കുവച്ചിരുന്നു.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
തൂക്കത്തിന്റെ കാര്യത്തിൽ മോശക്കാരനല്ലെന്ന് ശതാവരിയും; കൊല്ലത്ത് വിളഞ്ഞ കിഴങ്ങിന്റെ ഭാരം 61.5 കിലോ
Open in App
Home
Video
Impact Shorts
Web Stories