10 പൈസക്ക് മാസ്ക്, 50 പൈസയ്ക്ക് ഹാൻഡ് വാഷ്; മലപ്പുറത്ത് യൂത്ത് കോൺഗ്രസിന്റെ റിവേഴ്സ് ലേല പ്രതിഷേധം
- Published by:Naseeba TC
- news18-malayalam
Last Updated:
കൃത്യം പണം തരണം എന്ന് ലേലം നടത്തുന്നവരുടെ അറിയിപ്പ്. എല്ലാവരെയും ഞെട്ടിച്ച് മലപ്പുറം സ്വദേശി ഹംസ പത്ത് പൈസ നൽകി മാസ്ക് സ്വന്തമാക്കി.
advertisement
1/8

10 പൈസക്ക് മാസ്ക്, 50 പൈസക്ക് ഹാൻഡ് വാഷ്. മലപ്പുറത്ത് യൂത്ത് കോൺഗ്രസിന്റെ റിവേഴ്സ് ലേല പ്രതിഷേധം
advertisement
2/8
മലപ്പുറം കലക്ട്രേറ്റിന് മുൻപിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി സംഘടിപ്പിച്ച റിവേഴ്സ് ലേലത്തിലാണ് മാസ്കും ഹാൻഡ് വാഷും ചുളുവിലക്ക് വിറ്റഴിച്ചത്.
advertisement
3/8
മലപ്പുറം കളക്ട്രേറ്റിൽ കൊറോണ ഭീതിക്ക് ഇടയിലും കള്ള് ഷാപ്പ് ലേലം നടത്തിയതിൽ പ്രതിഷേധിച്ച് ആയിരുന്നു റിവേഴ്സ് ലേലം.
advertisement
4/8
500 രൂപയിൽ തുടങ്ങിയ ഹാൻഡ് വാഷ് ലേലം 50 പൈസയിൽ നിർത്തി.
advertisement
5/8
പിന്നാലെ മാസ്ക് 100 രൂപക്ക് തുടങ്ങിയ ലേലം വിളി 10 പൈസയിലാണ് അവസാനിച്ചത്.
advertisement
6/8
കൃത്യം പണം തരണം എന്ന് ലേലം നടത്തുന്നവരുടെ അറിയിപ്പ്. എല്ലാവരെയും ഞെട്ടിച്ച് മലപ്പുറം സ്വദേശി ഹംസ പത്ത് പൈസ നൽകി മാസ്ക് സ്വന്തമാക്കി.
advertisement
7/8
അര മണിക്കൂർ കൊണ്ട് ലേലം തീർന്നു. ലേലത്തിലൂടെ ലഭിച്ച 16.20 പൈസ കളക്ടറുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും എന്ന് റിയാസ് മുക്കോളി.
advertisement
8/8
ഇന്നലെ ഷാപ്പ് ലേല സ്ഥലത്തേക്ക് റിയാസ് മുക്കോളിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നിരുന്നു.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
10 പൈസക്ക് മാസ്ക്, 50 പൈസയ്ക്ക് ഹാൻഡ് വാഷ്; മലപ്പുറത്ത് യൂത്ത് കോൺഗ്രസിന്റെ റിവേഴ്സ് ലേല പ്രതിഷേധം