ALERT മലപ്പുറം - കോഴിക്കോട് റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഉച്ചയ്ക്ക് രണ്ടു മുതലാണ് ഗതാഗത നിയന്ത്രണം
advertisement
1/4

മലപ്പുറം: മുസ്‌ലിം യൂത്ത് ലീഗ് പൂക്കോട്ടൂരിൽനിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് നടത്തുന്ന ഡേ നൈറ്റ് മാർച്ചുമായി ബന്ധപ്പെട്ട് ഞായറാഴ്ച മലപ്പുറം - കോഴിക്കോട് റോഡിൽ ഗതാഗത തടസമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
advertisement
2/4
പെരിന്തൽമണ്ണ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ തിരൂർക്കാട് നിന്ന് മഞ്ചേരി - അരീക്കോട് - മുക്കം വഴിയും മലപ്പുറത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വാഹനങ്ങൾ വേങ്ങര - കൂരിയാട് - യൂണിവേഴ്‌സിറ്റി - രാമനാട്ടുകരവഴിയും പോകണം.
advertisement
3/4
കൊണ്ടോട്ടി, കിഴിശ്ശേരി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വാഴക്കാട് - എടവണ്ണപ്പാറവഴിയും പോകണം.
advertisement
4/4
കോഴിക്കോടുനിന്ന് മലപ്പുറം - പെരിന്തൽമണ്ണ - കൊണ്ടോട്ടി ഭാഗത്തേക്കുവരുന്ന വാഹനങ്ങളും ഇതേവഴി കടന്നുപോകണം.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
ALERT മലപ്പുറം - കോഴിക്കോട് റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം