Online class|ചാലിയാറിനെ മറികടന്ന് വാണിയംപുഴയില്‍ ടിവി എത്തി; online പഠനത്തിന് സഹായവുമായി യൂത്ത് ലീഗ്
- Published by:Gowthamy GG
- news18-malayalam
Last Updated:
കോളനിയിൽ വീടുകൾ എല്ലാം താമസ യോഗ്യമല്ലാത്ത അവസ്ഥയിൽ ആണ്. വൈദ്യുതിയും ഇല്ല. ഈ സാഹചര്യത്തിൽഫോറസ്റ്റ് ഉദ്യോഗസ്ഥർ കുട്ടികൾക്ക് ടിവി കാണാൻ വേണ്ട സൗകര്യം ഒരുക്കിയത്. റിപ്പോർട്ട്/ചിത്രങ്ങൾ: അനുമോദ് സി. വി
advertisement
1/7

കഴിഞ്ഞ പ്രളയത്തിൽ കനത്ത നാശം ഉണ്ടായനിലമ്പൂർ മുണ്ടേരി വാണിയമ്പുഴ ആദിവാസി കോളനിയിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി ടിവിയും ഡിഷ് ടിവിയും എത്തിച്ചു നൽകി യൂത്ത് ലീഗ്. പ്ലസ് ടു വരെ വിവിധ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ കോളനിയിൽ ഉണ്ട് .
advertisement
2/7
കഴിഞ്ഞ പ്രളയത്തിൽ നടപ്പാലം തകർന്ന സാഹചര്യത്തിൽ കുത്തിയൊഴുകുന്ന ചാലിയാർ ചങ്ങാടത്തിൽ കടന്ന് ആണ് മുനവ്വർ അലി ശിഹാബ് തങ്ങൾ, പികെ ഫിറോസ്, ടിപി അഷ്റഫ് അലി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം കോളനിയിൽ എത്തിയത്.
advertisement
3/7
ടിവി സൗകര്യം ഇല്ലാത്തതിനാൽ കോളനിയിലെ 40 ലധികം കുട്ടികൾക്ക് ഓൺലൈൻ പഠനം മുടങ്ങിയ വിവരം അറിഞ്ഞാണ് യൂത്ത് ലീഗ് ഇവിടേക്ക് സഹായം എത്തിക്കാൻ തീരുമാനിച്ചത്.
advertisement
4/7
കോളനിയിൽ വീടുകൾ എല്ലാം താമസ യോഗ്യമല്ലാത്ത അവസ്ഥയിൽ ആണ്. വൈദ്യുതിയും ഇല്ല. ഈ സാഹചര്യത്തിൽഫോറസ്റ്റ് ഉദ്യോഗസ്ഥർ കുട്ടികൾക്ക് ടിവി കാണാൻ വേണ്ട സൗകര്യം ഒരുക്കിയത്.
advertisement
5/7
കോളനിക്ക് അടുത്ത് ഉള്ള ഫോറസ്റ്റ് ഓഫീസിൽ ആണ് ടിവി സ്ഥാപിച്ചത്. ഡിഷ് ടിവിയും കുട്ടികൾക്ക് എല്ലാവർക്കും ക്ലാസ്സ് കേൾക്കാൻ ഉള്ള സൗകര്യത്തിന് ഹോം തിയേറ്ററും ഒരുക്കി.
advertisement
6/7
ഏറെ വൈകാതെകുട്ടികൾ വിക്ടേഴ്സ് ചാനലിൽ പഠനം തുടങ്ങി.കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകിയ ശേഷം ആണ് യൂത്ത് ലീഗ് നേതാക്കൾ തിരികെ മടങ്ങിയത്.
advertisement
7/7
" ഡിജിറ്റൽ സാമഗ്രികളുടെ അപര്യാപ്തത ഓൺലൈൻ വിദ്യാഭ്യാസം തടസ്സപ്പെടുത്തുന്ന വിദ്യാർഥികൾ നമുക്ക് ചുറ്റിലുമുണ്ടെങ്കിൽ അവർക്ക് വേണ്ടി നമുക്ക് കൈകോർക്കാം. ഇനിയുമൊരു ദേവിക നമുക്കിടയിൽ ഉണ്ടാവാതെ ശ്രദ്ധിക്കാം" ഇക്കാര്യങ്ങൾ വിശദമാക്കി മുന്നവ്വർ അലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
മലയാളം വാർത്തകൾ/Photogallery/Nattu Varthamanam/
Online class|ചാലിയാറിനെ മറികടന്ന് വാണിയംപുഴയില്‍ ടിവി എത്തി; online പഠനത്തിന് സഹായവുമായി യൂത്ത് ലീഗ്