TRENDING:

തമിഴ്നാട്ടിൽ വാഹനാപകടം: കുമളി സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു

Last Updated:
തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കുമളി സ്വദേശികളായ ശരത് (22), താജുദ്ദീൻ (21) എന്നിവരാണ് മരിച്ചത്.
advertisement
1/7
തമിഴ്നാട്ടിൽ വാഹനാപകടം: കുമളി സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു
തമിഴ്നാട്ടിലുണ്ടായ ബൈക്കപകടത്തിൽ ഇടുക്കി കുമളി സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു
advertisement
2/7
റോസാപ്പൂക്കണ്ടത്ത് ശേഖറിന്റെ മകൻ ശരത് (22) സുമയ്യ മൻസിലിൽ ഷാജഹാൻ - ദൗലത്ത് ദമ്പതികളുടെ മകൻ താജുദ്ദീൻ (21) എന്നിവരാണ് മരിച്ചത്
advertisement
3/7
ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ കുമളിക്ക് സമീപം തമിഴ്നാട്ടിലെ ലോവർക്യാമ്പിലെ ഇളയരാജ ബംഗ്ലാവിന് സമീപത്ത് വെച്ചായിരുന്നു അപകടം
advertisement
4/7
സുഹൃത്തുക്കളും അയൽവാസികളുമായ ഇരുവരും തമിഴ്നാട്ടിൽ നിന്നും മടങ്ങി വരവെ ഇവർ സഞ്ചരിച്ച വാഹനം ഇളയരാജ ബംഗ്ലാവിന് സമീപം ഉണ്ടായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം
advertisement
5/7
സംഭവസ്ഥലത്ത് വച്ച് തന്നെ ശരത് മരണപ്പെട്ടു. നാട്ടുകാരും പോലീസും ചേർന്ന് താജുദീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
advertisement
6/7
ഉത്തമ പാളയം കറുത്ത റാവുത്തർ കോളേജിലെ ബികോം വിദ്യാർത്ഥിയാണ് താജുദീൻ. ശരത് തമിഴ്നാട് വനം വകുപ്പിൽ വാച്ചറായി അടുത്ത കാലത്താണ് ജോലിയിൽ പ്രവേശിച്ചത്.
advertisement
7/7
ഇരുവരുടെയും മൃതദേഹം കമ്പം സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മലയാളം വാർത്തകൾ/Photogallery/Photos/
തമിഴ്നാട്ടിൽ വാഹനാപകടം: കുമളി സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories