BTS Jimin| സമൂഹ മാധ്യമങ്ങളില്‍ തംരഗമായി ബിടിഎസ് ഗായകന്‍ ജിമിന്റെ ചിത്രങ്ങള്‍
- Published by:Naseeba TC
- news18-malayalam
Last Updated:
ബിടിഎസ് അംഗങ്ങളുടെ ഫോട്ടോ ഫോളിയോയുടെ ഭാഗമായിട്ടാണ് ജിമിന്‍ ഫോട്ടോകള്‍ പങ്കുവെച്ചത്
advertisement
1/8

ബിടിഎസിലെ (BTS) ഗായകനായ ജിമിന്റെ (Jimin) പുതിയ ചിത്രങ്ങള്‍ (Images) ഓണ്‍ലൈനില്‍ (Online) ഹിറ്റായതോടെ ജിമിന്റെ ആരാധകര്‍ വലിയ ആവേശത്തിലാണ്. ബിടിഎസ് അംഗങ്ങളുടെ ഫോട്ടോ ഫോളിയോയുടെ ഭാഗമായിട്ടാണ് ജിമിന്‍ ഫോട്ടോകള്‍ സമൂഹ മാധ്യങ്ങളില്‍ പങ്കുവെച്ചത്. ഇത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. (image: Twitter/ BTS_official)
advertisement
2/8
മൈസെല്‍ഫ്- ജിമിന്‍ 'ഐഡി: ചാവോസ്' എന്ന് തലക്കെട്ടോട് കൂടിയാണ് രണ്ടാമത്തെ സെറ്റ് ചിത്രങ്ങള്‍ ആരാധകരുമായി താരം പങ്കുവെച്ചത്. വെല്‍വെറ്റ് ജാക്കറ്റിനൊപ്പം സ്വര്‍ണ്ണ നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചാണ് ജിമിന്‍ ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. 'ടെയ്ലര്‍ ഓഫ് ചാവോസ്', 'ചാവോസ്', 'ആര്‍ട്ടെമി' എന്നിങ്ങനെ മൂന്ന് ടാറ്റൂകള്‍ അദ്ദേഹം ശരീരത്തിൽ പതിച്ചിരുന്നു. ഇത് ചിത്രത്തില്‍ കാണാം. (image: Twitter/ BTS_official)
advertisement
3/8
ചിത്രങ്ങൾ ആരാധകരുടെ ഇടയില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഞാന്‍ എങ്ങനെ ശ്വസിക്കണമെന്ന് ദയവായി പറയൂ എന്നാണ് ഒരു ആരാധകന്റെ കമന്റ്. ആ ടാറ്റൂകളില്‍ ചുംബിക്കാൻ തോന്നുന്നതായി മറ്റൊരു ആരാധിക കമന്റ് ചെയ്തു. ലൈവ് വന്നതിന് ശേഷമാണ് ജിമിന്‍ പുതിയ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തത്.(image: Twitter/ BTS_official)
advertisement
4/8
ബിടിഎസ് താരങ്ങളായ ആര്‍എം, ജിന്‍, സുഗ, ജെ-ഹോപ്, ജിമിന്‍, വി, ജങ്കൂക്ക് എന്നിങ്ങനെ ഏഴ് പേരും ചേര്‍ന്ന് ഒരു ഡിന്നര്‍ ലൈവ് നടത്തിയിരുന്നു. തങ്ങളുടെ പുതിയ ആല്‍ബമായ പ്രൂഫിനെ കുറിച്ചും ബാന്‍ഡിന്റെ ഒമ്പതാം വാര്‍ഷികത്തെ കുറിച്ചുമാണ് ലൈവില്‍ സംഘം സംസാരിച്ചത്. ഒപ്പം ആര്‍മിക്കായി പുതിയൊരു വാര്‍ത്തയും താരങ്ങള്‍ പങ്കുവെച്ചിരുന്നു. സംഗീത ലോകത്ത് ബിടിഎസ് പുതിയൊരു അധ്യായം ആരംഭിക്കുന്നതിനെ കുറിച്ചായിരുന്നു അംഗങ്ങള്‍ ലൈവില്‍ പറഞ്ഞത്.(image: Twitter/ BTS_official)
advertisement
5/8
പതിവ് പോലെ കൊറിയന്‍ ഭാഷയിലായിരുന്നു താരങ്ങളുടെ ലൈവ്. എന്നാല്‍ ലൈവ് കഴിഞ്ഞതോടെ ലോകം മുഴുവന്‍ പ്രചരിച്ച വാര്‍ത്തകളിലൊന്ന് ബിടിഎസ് സംഗീത ബാന്‍ഡ് പിരിച്ചുവിടുന്നു എന്നായിരുന്നു. ലൈവിലെ ട്രാന്‍സലേഷന്റെ അപാകതയാണോ താരങ്ങള്‍ പറഞ്ഞതിനെ വളച്ചൊടിച്ചതാണോ എന്നറിയില്ല, ആരാധകരില്‍ പലരും ഈ വാര്‍ത്ത കേട്ട് ഞെട്ടി. (image: Twitter/ BTS_official)
advertisement
6/8
എന്നാല്‍ പിന്നീട് ബിടിഎസില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള 'വി' എന്ന കിം ടേഹ്യൂങ്ങും ജങ്കൂക്കും ലൈവില്‍ എത്തി കാര്യങ്ങള്‍ വിശദീകരിച്ചു. കൂടാതെ ബിടിഎസ് ലീഡറായ ആര്‍എമ്മും തങ്ങള്‍ പറഞ്ഞത് എന്താണെന്ന് കൂടുതല്‍ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. (image: Twitter/ BTS_official)
advertisement
7/8
ബിടിഎസ് പിരിച്ചുവിടുന്നില്ലെന്നാണ് താരങ്ങളെല്ലാം ഉറപ്പ് നല്‍കിയത്. ഗ്രൂപ്പായുള്ള സംഗീത ആല്‍ബങ്ങള്‍ക്ക് പകരം ഇനി ഏഴ് പേരും അവരുടെ സ്വന്തം സംഗീതവുമായി ആര്‍മിക്ക് മുന്നില്‍ എത്തുമെന്നാണ് താരങ്ങള്‍ അറിയിച്ചിരിക്കുന്നത്.
advertisement
8/8
ബാന്‍ഡ് പൂര്‍ത്തീകരിച്ച് പത്ത് വര്‍ഷമാകുന്ന വേളയില്‍ കലാകാരെന്ന നിലയില്‍ കൂടുതല്‍ വളര്‍ച്ച നേടാന്‍ ഇനി പ്രവര്‍ത്തിക്കുമെന്നാണ് താരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതായത് ആര്‍മിക്ക് ഇനി ബിടിഎസ്സിലെ ഓരോ താരങ്ങളുടേയും ആല്‍ബങ്ങളും സംഗീതവും ഒരു പക്ഷേ അഭിനയവും കാണാവുന്നതാണ്. ഇതുകൂടാതെ ഭാവിയില്‍ ഒന്നിച്ച് ഇനിയും പ്രൊജക്ടുകളും ചെയ്യുമെന്നും ഇവര്‍ അറിയിച്ചിരുന്നു.
മലയാളം വാർത്തകൾ/Photogallery/Photos/
BTS Jimin| സമൂഹ മാധ്യമങ്ങളില്‍ തംരഗമായി ബിടിഎസ് ഗായകന്‍ ജിമിന്റെ ചിത്രങ്ങള്‍