തെരഞ്ഞെടുപ്പിലെ ജയസാധ്യത വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്
Last Updated:
പ്രതികൂല ഘടകങ്ങള്‍ മറികടന്ന് എട്ടില്‍ കുറയാത്ത സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷ നേതാക്കളില്‍ഒരുവിഭാഗത്തിനുണ്ട്.
advertisement
1/5

തെരഞ്ഞെടുപ്പിലെ ജയസാധ്യത വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ബിജെപി വോട്ട് യുഡിഎഫിന് മറിച്ചെന്ന ആരോപണങ്ങള്‍ക്ക് ഇടെയാണ് യോഗം. മണ്ഡലം കമ്മിറ്റികളുടെ റിപ്പോര്‍ട്ട് പാര്‍ട്ടി ചര്‍ച്ച ചെയ്യും.
advertisement
2/5
12 മണ്ഡലങ്ങളിലെങ്കിലും ബിജെപി വോട്ട് മറിച്ചെന്നാണ് സിപിഎം ജില്ലാഘടകങ്ങളുടെ വിലയിരുത്തല്‍. വടക്കന്‍ കേരളത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, കോഴിക്കോട് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ്-ബിജെപി ധാരണ പ്രകടമായിരുന്നെന്ന് സിപിഎം ആരോപിക്കുന്നു. ബിജെപി വോട്ട് മറിച്ചെങ്കിലും കാസര്‍ഗോഡ് നേരിയ മാര്‍ജിനിലെങ്കിലും ജയിക്കുമെന്നാണ് പ്രതീക്ഷ.
advertisement
3/5
ആലത്തൂരിലും വന്‍തോതില്‍ ബിജെപി വോട്ട് യുഡിഎഫിലേക്കു പോയെന്നും. എങ്കിലും ഇവിടെ പികെ ബിജു വിജയിക്കുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. തെക്കന്‍ കേരളത്തില്‍ കൊല്ലത്തും ആലപ്പുഴയിലും മാവേലിക്കരയിലും ബിജെപി നിലപാട് യുഡിഎഫിന് ഗുണം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.
advertisement
4/5
കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ബിജെപി ദുര്‍ബല സ്ഥാനാര്‍ഥിയെ ഇറക്കിയതെന്നാണ് ആരോപണം. ചാലക്കുടി, എറണാകുളം, ഇടുക്കി മണ്ഡലങ്ങളിലും ബിജെപി വോട്ട് യുഡിഎഫിന് പോയെന്ന് മണ്ഡലം കമ്മിറ്റികള്‍ വിലയിരുത്തുന്നു.
advertisement
5/5
എന്നാല്‍ പ്രതികൂല ഘടകങ്ങള്‍ മറികടന്ന് എട്ടില്‍ കുറയാത്ത സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷ നേതാക്കളില്‍ ഒരുവിഭാഗത്തിനുണ്ട്. തൃശൂരില്‍ സുരേഷ്ഗോപി കൂടുതല്‍ വോട്ട് നേടുന്നത് ഇടതുമുന്നണിയുടെ വിജയത്തിന് കാരണമാകുമെന്നാണ് കണക്കുകൂട്ടല്‍.
മലയാളം വാർത്തകൾ/Photogallery/Photos/
തെരഞ്ഞെടുപ്പിലെ ജയസാധ്യത വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്