advertisement
1/8

കാലിഫോണിയയിലെ ലോസ് ഏഞ്ചല്‍ മേഖലയില്‍ നിരവധി പേര്‍ക്കാണ് പൊള്ളലേറ്റത്. 7000 വീടുകളാണ് കത്തിയമര്‍ന്നത്. പ്രദേശത്ത് 9 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 35 പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. (Photo: AP)
advertisement
2/8
വെള്ളിയാഴ്ച രാത്രിയോടെയാണ് തീ ഉണ്ടായത്. ആദ്യം ചിക്കോ പട്ടണത്തോട് ചേര്‍ന്ന പ്രദേശത്താണ് തീപിടുത്തമുണ്ടായത്. പിന്നീടത് തെക്കന്‍ കാലിഫോണിയയെ വിഴുങ്ങുകയും വടക്കന്‍ കാലിഫോണിയിലേക്ക് പടരുകയും ചെയ്തു. (Photo: AP)
advertisement
3/8
കാലിഫോണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നതെന്ന് അഗ്നിശമന സേനാത്തലവന്‍ ഡാറില്‍ ഓസ്ബില്‍ പറഞ്ഞു.
advertisement
4/8
പാരഡൈസ് പ്രദേശത്തെ 26,000 പേര്‍ക്കും വീടൊഴിഞ്ഞു പോകേണ്ടിവന്നു. 70,000 ഏക്കര്‍ ഭൂമി നശിച്ചതായി ഗവര്‍ണര്‍ അറിയിച്ചു. അഗ്നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാനായി വിശ്രമമില്ലാതെ പ്രയത്‌നിക്കുകയാണ്. (Photo: AP)
advertisement
5/8
അതിദയനീയമായ അവസ്ഥയിലാണ് മാലിബു പ്രദേശം. 13,000 ആണ് ഇവിടുത്തെ ജനസംഖ്യ. ഒരു ദശലക്ഷം ഏക്കര്‍ സ്ഥലമാണ് ഇവിടെ തീയില്‍ നശിച്ചത്.(Photo: AFP)
advertisement
6/8
കാലിഫോര്‍ണിയയിലെ മാലിബുവിന് സമീപമുള്ള പസഫിക് കോസ്റ്റ് ഹൈവേയ്ക്ക് സമീപം തീപടര്‍ന്ന പ്രദേശം. ലോസ് ആഞ്ചലസ്, വെന്‍ടൂറ എന്നിവിടങ്ങളില്‍ നിന്ന് 75,000 വീടുകളാണ് ഒഴിപ്പിച്ചത്. (ഫോട്ടോ-റോബിന്‍ ബെക്ക്/AFP)
advertisement
7/8
7,700 വിദ്യാര്‍ഥികളുള്ള മാലിബുവിലെ സര്‍വകലാശാല വളപ്പിലേക്ക് തീ പടര്‍ന്നെങ്കിലും രക്ഷാപ്രവര്‍ത്തകരെത്തി അണച്ചു. (Photo: AP)
advertisement
8/8
മാലിബുവില്‍ താമസിക്കുന്ന ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും തീ പടര്‍ന്നതിനെ തുടര്‍ന്ന് വീടുവിട്ട് പോകേണ്ടിവന്നു. (Photo: AP)