advertisement
1/4

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ താരമായി മൈഡിയര്‍ കുട്ടിച്ചാത്തന്‍. കുന്തവും തീപ്പന്തവും തങ്ങള്‍ക്ക് നേരെ പാഞ്ഞെത്തിയപ്പോള്‍ കൂട്ടുകാര്‍ ഭയന്നു. (Image BNI)
advertisement
2/4
കുട്ടിച്ചാത്തന്‍ ഐസ്‌ക്രീം നീട്ടിയപ്പോള്‍ നുണയാന്‍ നാവ് നീട്ടി, നായിക നീട്ടിയ റോസാ പൂവ് ഏറ്റുവാങ്ങാനും ചില കൂട്ടുകാര്‍ കൈനീട്ടി. (Image BNI)
advertisement
3/4
കലാഭവന്‍ തിയേറ്ററില്‍ ചാത്തനെ കാണാന്‍ കുട്ടികളും രക്ഷിതാക്കളും മത്സരിച്ചാണ് എത്തിയത്. കുട്ടിക്കാലത്ത് മൈഡിയര്‍ കുട്ടിച്ചാത്തന്‍ കണ്ട് അത്ഭുതപ്പെട്ടിരുന്നവര്‍ ഇന്ന് മക്കളുമൊത്താണ് സിനിമയ്ക്കെത്തിയത്. (Image BNI)
advertisement
4/4
ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ആദ്യ ത്രിഡി സിനിമയാണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍. നവോദയ അപ്പച്ചന്‍ നിര്‍മിച്ച് ജിജോ പുന്നൂസ് സംവിധാനം ചെയ്ത പല സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കാലം മാറിയിട്ടും കുട്ടിച്ചാത്തനെ കാണാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കുറയുന്നില്ല എന്ന് തെളിയിക്കുന്നതായിരുന്നു പ്രദര്‍ശനം. (Image BNI)