advertisement
1/11

2008 ലെ പ്രഥമ ചാമ്പ്യന്‍ഷിപ്പില്‍ അധികമാരും ശ്രദ്ധിക്കാതിരുന്ന രാജസ്ഥാന്‍ റോയല്‍സാണ് കിരീടത്തില്‍ ആദ്യ മുത്തമിട്ടത്. ഷെയ്ന്‍ വോണിന്റെ നായകത്വത്തിന് കീഴില്‍ ഇറങ്ങിയ രാജസ്ഥാന്‍ അവസാന പന്തിലായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സിനെ മറികടന്ന് കിരീടം നേടിയത്.
advertisement
2/11
2009 ല്‍ ദക്ഷിണാഫ്രിക്കയില്‍ വച്ചായിരുന്നു ഐ.പി.ല്‍ മത്സരങ്ങള്‍ നടന്നത്. മുന്‍ ഓസീസ് താരം ആഡം ഗില്‍ക്രിസ്റ്റ് നയിച്ച ഹൈദരാബാദ് ഡെക്കാണ്‍ ചാര്‍ജേഴ്സ് അനില്‍ കുംബ്ലെയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തി രണ്ടാം സീസണില്‍ കിരീടത്തിന്റെ അവകാശികളായി.
advertisement
3/11
2010 ല്‍ ധോണിയുടെ കീഴില്‍ മഞ്ഞപ്പടയ്ക്കായിരുന്നു കിരീടം സൂക്ഷിക്കാനുള്ള അവകാശം ലഭിച്ചത്. മുംബൈ ഇന്ത്യന്‍സിനെയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് കലാശ പോരാട്ടത്തില്‍ മറികടന്നത്.
advertisement
4/11
2011 ല്‍ ചെന്നൈ തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടത്തോടെയാണ് ടൂര്‍ണ്ണമെന്റ് അവസാനിപ്പിച്ചത്. ഫൈനലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെയായിരുന്നു മഞ്ഞപ്പട ഈ സീസണില്‍ അട്ടിമറിച്ചത്.
advertisement
5/11
2012 ലെ ടൂര്‍ണ്ണമെന്റിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആദ്യമായി ചാമ്പ്യന്മാരാകുന്നത്. ചെന്നൈയുടെ ഹാട്രിക് മോഹങ്ങള്‍ക്ക് തടയിട്ടുകൊണ്ടായിരുന്നു കൊല്‍ക്കത്തയുടെ കിരീട നേട്ടം. മന്‍വീന്ദര്‍ ബിസ്ലയെന്ന ഇന്ത്യന്‍ താരത്തിന്റെ പോരാട്ട വീര്യം കണ്ട മത്സരത്തില്‍ ബിസ്ലയും ദക്ഷിണാഫ്രിക്കന്‍ താരം ജാക് കാലിസും ചേര്‍ന്ന് നേടിയ 136 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
advertisement
6/11
2013 ലെ ഐ.പി.എല്‍ ടൂര്‍ണ്ണമെന്റ് വാതുവെപ്പിന്റെ കളങ്കം ക്രിക്കറ്റിന്റെ ശോഭ തന്നെ കെടുത്തുന്ന സാഹചര്യത്തിലേക്കായിരുന്നു നയിച്ചത്. മുംബൈ ഇന്ത്യന്‍സ് ആദ്യമായി കിരീടം നേടിയ സീസണില്‍ ചെന്നൈ ആയിരുന്നു രണ്ടാം സ്ഥാനക്കാര്‍.
advertisement
7/11
2014 ല്‍ തങ്ങളുടെ രണ്ടാമത്തെ കിരീട നേട്ടവുമായാണ് കൊല്‍ക്കത്ത ടൂര്‍ണ്ണമെന്റ് അവസാനിപ്പിച്ചത്. കിങ്ങ്‌സ് ഇലവന്‍ പഞ്ചാബിനെയായിരുന്നു കൊല്‍ക്കത്ത ഇത്തവണ പരാജയപ്പെടുത്തിയത്.
advertisement
8/11
2015 ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ കിരീട നേട്ടം രണ്ടായി ഉയര്‍ത്തുകയായിരുന്നു.
advertisement
9/11
2016 ല്‍ നടന്ന ഒമ്പതാം സീസണില്‍ കന്നികീരീടം ലക്ഷ്യമിട്ടിറങ്ങിയെ ബാംഗ്ലൂരും സണ്‍ റൈസേഴ്സ് ഹൈദരാബാദും മികച്ച പോരാട്ടമായിരുന്നു ഫൈനലില്‍ കാഴ്ചവെച്ചത്. ഡേവിഡ് വാര്‍ണര്‍ നയിച്ച ഹൈദരാബാദ് കോഹ്ലിയുടെ ബാംഗ്ലൂരിനെ മറികടന്നായിരുന്നു കിരീടം ഉയര്‍ത്തിയത്.
advertisement
10/11
2017 ല്‍ നടന്ന പത്താം സീസണില്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍ കിരീടം തിരിച്ച് പിടിക്കുന്ന കാഴ്ചക്കാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. മഹേന്ദ്ര സിങ് ധോണിയുടെ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെ ഒരു റണ്ണിനു തോല്‍പ്പിച്ചായിരുന്നു മുംബൈ ചാമ്പ്യന്‍ പട്ടം അണിഞ്ഞത്.
advertisement
11/11
കഴിഞ്ഞവർഷം നടന്ന പതിനൊന്നാം സീസണിൽ സസ്പെൻഷൻ കാലാവധി കഴിഞ്ഞ് തിരിച്ചെത്തിയ ചെന്നൈ സൂപ്പർ കിങ്സ് തിരിച്ചുവരവും ഗംഭീരമാക്കുകയായിരുന്നു. ധോണിയും സംഘവുമാണ് നിലവിലെ ഐപിഎൽ ചാമ്പ്യന്മാർ