ആര് നേടും ആര് വീഴും; പ്രവചനാതീതമായ പോരാട്ടത്തിനൊരുങ്ങി ഇവര്‍
Last Updated:
പാലക്കാട്, ആലത്തൂര്‍, തൃശ്ശൂര്‍, ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നവർ ഇവർ
advertisement
1/6

അഞ്ച് മണ്ഡലങ്ങളിൽ നാലും നിലവിൽ എൽഡിഎഫിനൊപ്പമാണ് എറണാകുളം കൂടി പിടിച്ചെടുക്കാൻ ഇടതുമുന്നണി ഒരുങ്ങുമ്പോൾ കൈവിട്ട മണ്ഡലങ്ങൾ ഒപ്പം ചേർക്കാൻ യുഡിഎഫും അക്കൗണ്ട് തുറക്കാൻ എൻഡിഎയും പോരാട്ടത്തിനിറങ്ങുന്നു
advertisement
2/6
പികെ ബിജുവിലൂടെ മണ്ഡലം നിലനിർത്താൻ എൽഡിഎഫ് ഒരുങ്ങുമ്പോൾ രമ്യ ഹരിദാസ് എന്ന യുവനേതാവിലൂടെ അട്ടിമറി ജയമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ടിവി ബാബുവിലൂടെ എൻഡിഎയും മണ്ഡലത്തിൽ നിർണ്ണായക പോരാട്ടത്തിനൊരുങ്ങുന്നു.
advertisement
3/6
സ്വതന്ത്ര സ്ഥാനാർഥിയായി വന്ന് കഴിഞ്ഞ തവണ പിടിച്ചെടുത്ത മണ്ഡലം ഇത്തവണ സിപിഎം ചിഹ്നത്തിൽ നിലനിർത്താനൊരുങ്ങുകയാണ് ഇന്നസെന്റ്. ബെന്നി ബെഹനാന്റെ സ്ഥാനാർഥിത്തതിലൂടെ മണ്ഡലം തിരിച്ച് പിടിക്കാൻ യുഡിഎഫും എഎൻ രാധാകൃഷ്ണനിലൂടെ ശക്തി തെളിയിക്കാൻ എൻഡിഎയും തയ്യാറെടുക്കുന്നു.
advertisement
4/6
യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റ് നിലനിർത്താൻ ഹൈബി ഈഡൻ എംഎൽഎയെയാണ് യുഡിഎഫ് എറണാകുളത്ത് നിയോഗിച്ചിരിക്കുന്നത്. മുൻ ജില്ലാ സെക്രട്ടറിയായ പി രാജീവിലൂടെ മണ്ഡലം പിടിച്ചെടുക്കാൻ എൽഡിഎഫ് ഒരുങ്ങുമ്പോൾ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിലൂടെ എൻഡിഎയും ശക്തമായ പോരാട്ടം നടത്തുന്നു
advertisement
5/6
രാജാജി മാത്യു തോമസിലൂടെ തൃശ്ശൂർ നിലനിർത്താൻ എൽഡിഎഫ് ഒരുങ്ങുമ്പോൾ പ്രതാപനിലൂടെ മണ്ഡലം വീണ്ടെടുക്കാനാണ് യുഡിഎഫിന്റെ നീക്കങ്ങൾ. എപിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപിയെ കളത്തിലിറക്കി ഉറച്ച വിജയ പ്രതീക്ഷയിലാണ് എൻഡിഎ.
advertisement
6/6
ത്രികോണ പോരാട്ടങ്ങൾ നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. ഹാട്രിക് ജയം ലക്ഷ്യമിട്ട് എൽഡിഎഫിലെ എംബി രാജേഷ് ഇറങ്ങുമ്പോൾ വികെ ശ്രീകണ്ഠനിൽ പ്രതീക്ഷയർപ്പിച്ച് യുഡിഎഫും സി കൃഷ്ണകുമാറിനെ മുൻ നിർത്തി എൻഡിഎയും കരുക്കൾ നീക്കുന്നു.