TRENDING:

ഇളകുമോ യുഡിഎഫ് കോട്ടകള്‍; അഭിമാന പോരാട്ടത്തിനിറങ്ങുന്നത് ഇവര്‍

Last Updated:
വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നവർ ഇവർ
advertisement
1/5
ഇളകുമോ യുഡിഎഫ് കോട്ടകള്‍; അഭിമാന പോരാട്ടത്തിനിറങ്ങുന്നത് ഇവര്‍
നാല് മണ്ഡലങ്ങളും നിലവിൽ യുഡിഎഫിന്റെ ശക്തി കേന്ദ്രമെന്നാണ് അറിയപ്പെടുന്നത്. അട്ടിമറി സ്വപ്നങ്ങളുമായി എൽഡിഎഫും അഭിമാന പോരാട്ടത്തിനായി എൻഡിഎയും ഇവിടെ പോരാട്ടത്തിനിറങ്ങുന്നു.
advertisement
2/5
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനർഥിത്വം കൊണ്ട് ദേശീയ ശ്രദ്ധ നേടിയ മണ്ഡലമാണ് വടകര. ഭൂരിപക്ഷം വർധിപ്പിക്കാൻ യുഡിഎഫ് ശ്രമിക്കുമ്പോൾ പിപി സുനിറിലൂടെ ശക്തി തെളിയിക്കാനാണ് എൽഡിഎഫ് രംഗത്തിറങ്ങുന്നത്. എൻഡിഎ കളത്തിലിറക്കിയത് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെയാണ്.
advertisement
3/5
രണ്ട് തവണ കോഴിക്കോട് എംപിയായി തിളങ്ങിയ എംകെ രാഘവനെ തന്നെയാണ് ഇത്തവണയും യുഡിഎഫ് കോഴിക്കോട് നിലനിർത്താൻ നിയോഗിച്ചിരിക്കുന്നത്. മണ്ഡലം പിടിച്ചെടുക്കാൻ എൽഡിഎഫ് നിയോഗിച്ചത് കോഴിക്കോട് എംഎൽഎയായ എ പ്രദീപ് കുമാറിനെയും. മലബാറിൽ എൽഡിഎഫ് പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കോഴിക്കോട്. വികെ പ്രകശ് ബാബുവിലൂടെ വോട്ടുവിഹിതം ഉയർത്താനാണ് എൻഡിഎ തയ്യാറെടുക്കുന്നത്.
advertisement
4/5
മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായ മലപ്പുറത്ത് ദേശീയ അധ്യക്ഷനായ കുഞ്ഞാലിക്കുട്ടി തന്നെയാണ് ഇത്തവണയും പോരാട്ടത്തിനിറങ്ങുന്നത്. എൽഡിഎഫിനായി സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായ വിപി സാനുവും എൻഡിഎയ്ക്കായി ഉണ്ണികൃഷ്ണൻ മാസ്റ്ററും ജനവിധി തേടുന്നു
advertisement
5/5
യുഡിഎഫിന്റെ ഉറച്ച കോട്ടയായ പൊന്നാനിയിൽ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാക്കാൻ കഴിഞ്ഞ മുന്നേറ്റം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. സിറ്റിങ്ങ് എംപിയായ ഇടി മുഹമ്മദ് ബഷീർ യുഡിഎഫിനായി വീണ്ടും കളത്തിലിറങ്ങുമ്പോൾ എൽഡിഎഫിനായി പിവി അൻവറും എൻഡിഎയ്ക്കായി വിടി രമയും ജനവിധി തേടുന്നു
മലയാളം വാർത്തകൾ/Photogallery/Photos/
ഇളകുമോ യുഡിഎഫ് കോട്ടകള്‍; അഭിമാന പോരാട്ടത്തിനിറങ്ങുന്നത് ഇവര്‍
Open in App
Home
Video
Impact Shorts
Web Stories