ബാറ്റ്‌സ്മാന്മാരുടെ ശവപ്പറമ്പായി കൃഷ്ണഗിരി സ്റ്റേഡിയം; തിളങ്ങിയത് ഇവര്‍
Last Updated:
advertisement
1/4

വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കേരളം 113 റണ്‍സുകള്‍ക്ക് ഗുജറാത്തിനെ പരാജയപ്പെടുത്തിയിരിക്കുകയാണ്. 37 റണ്‍സെടുത്ത ബേസില്‍ തമ്പിയുടെയും 26 റണ്‍സെടുത്ത രാഹുലിന്റെയും ഇന്നിങ്‌സാണ് കൃഷ്ണഗിരിയിലെ ബൗളിങ്ങ് പിച്ചില്‍ കേരളത്തിന് പൊരുതാവുന്ന ഒന്നാമിന്നിങ്‌സ് സ്‌കോര്‍ സമ്മാനിച്ചത്. സഞ്ജു പരുക്കേറ്റ് പുറത്തുപോയ ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് കേരളം നേടിയത്. നാല് വിക്കറ്റ് വീഴ്ത്തിയ ഗാജയായിരുന്നു കേരള നിരയെ തകര്‍ത്തത്.
advertisement
2/4
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ഇന്ത്യന്‍ താരവും നായകനുമായ പാര്‍ത്ഥീവ് പട്ടേലിലൂടെയാണ് തിരിച്ചടിക്കാന്‍ ശ്രമിച്ചത്. സന്ദീപ് വാര്യര്‍ നാലുവിക്കറ്റും ബേസില്‍ തമ്പിയും നിധീഷ് എംഡിയും മൂന്നു വീതം വിക്കറ്റും നേടി ഇന്നിങ്‌സില്‍ 43 റണ്‍സുമായി പട്ടേലയിരുന്നു ടോപ്പ്‌സ്‌കോറര്‍. 36 റണ്ണുമായി കലാറിയയും നായകന് ഉറച്ച പിന്തുണ നല്‍കി. പക്ഷേ 162 റണ്ണില്‍ ഗുജറാത്ത് ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു.
advertisement
3/4
ഒന്നാമിന്നിങ്‌സില്‍ 23 റണ്‍സിന്റെ ലീഡുനേടിയ കേരളം രണ്ടാമിന്നിങ്‌സില്‍ സിജോമോന്‍ ജോസഫിന്റെ അര്‍ധ സെഞ്ച്വറിയിലൂടെ മത്സരത്തില്‍ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. മത്സരത്തിലെ ഉയര്‍ന്ന സ്‌കോര്‍ കുറിച്ച സിജോമോന്‍ 56 റണ്‍സാണ് നേടിയത്. 44 റണ്ണുമായി ജലജ് സക്‌സേനയും താരത്തിന് ഉറച്ച പിന്തുണ നല്‍കി. ഇന്ത്യന്‍ താരം അക്‌സര്‍ പട്ടേലും കലാറിയയും ഗുജറാത്തിനായി മൂന്നു വിക്കറ്റുകള്‍ വീതം രണ്ടാമിന്നിങ്‌സില്‍ നേടിയിരുന്നു. ആദ്യ മത്സരത്തില്‍ പരുക്കേറ്റ സഞ്ജു രണ്ടാം ഇന്നിങ്‌സില്‍ ഇറങ്ങിയതും കളിയില്‍ നിര്‍ണ്ണായകമായി.
advertisement
4/4
രണ്ടാമിന്നിങ്‌സില്‍ കേരളം ഉയര്‍ത്തിയ 195 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് പൊരുതാന്‍ വരെ കഴിയാതെ കീഴടങ്ങുകയായിരുന്നു. അഞ്ചുവിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയുടെയും നാല് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യറുടെയും പ്രകടനമാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. ഗുജറാത്തിന്റെ ഒമ്പത് താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായ ഇന്നിങ്‌സില്‍ ഗുജറാത്ത് സ്‌കോര്‍ 81 റണ്ണില്‍ അവസാനിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Photos/
ബാറ്റ്‌സ്മാന്മാരുടെ ശവപ്പറമ്പായി കൃഷ്ണഗിരി സ്റ്റേഡിയം; തിളങ്ങിയത് ഇവര്‍